| Saturday, 20th July 2019, 2:28 pm

'പഠിക്കാന്‍ വന്നിട്ട് കൊലക്കത്തി കേറ്റുമ്പോ നാടീനെ മറക്കല്ലേ കൂട്ടുകാരേ'; യൂണിവേഴ്‌സിറ്റി കോളേജ് കത്തികുത്തിനെതിരെ ഊരാളിയുടെ പാട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാട്ടുമായി ഊരാളിയും സംഘവും. അറിവാണായുധം എന്ന പേരില്‍ ‘പഠിക്കാന്‍ വന്നിട്ട് കൊലക്കത്തി കേറ്റുമ്പോ നാടീനെ മറക്കല്ലേ കൂട്ടുകാരേ’ എന്ന് തുടങ്ങുന്ന പാട്ടാണ് ഊരാളി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

അഞ്ച് മിനിറ്റാണ് പാട്ടിന്റെ ദൈര്‍ഘ്യം. മാര്‍ട്ടിന്‍ ഊരാളി തന്നെയാണ് ഗായകന്‍.


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനും മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അഖിലിന് കുത്തേറ്റിരുന്നു. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് അംഗങ്ങള്‍ തന്നെയാണ് അഖിലിനെ ആക്രമിച്ചത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷമായി എസ്.എഫ്.ഐയ്ക്കുവേണ്ടി യൂണിവേഴ്സിറ്റി കോളജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥിയാണ് അഖില്‍. കോളജിലെ മരച്ചുവട്ടില്‍ ഇരുന്ന് പാടിയെന്നു പറഞ്ഞ് യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയും പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more