നിയമ, ആഭ്യന്തര വകുപ്പുകള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് ആ തീരുമാനം കൈക്കൊണ്ടത്. മാറാട് കലാപവുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനിച്ചത്. പൊതുമുതല്‍ നശിപ്പിക്കുക, പോലീസിന് പരിക്കേല്‍പ്പിക്കുക, മൈക്കില്ലാതെ യോഗം നടത്തുക, പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിക്കുക തുടങ്ങിയ കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഇത് അത്രവിവാദമാക്കേണ്ടതില്ല. കേസ് പിന്‍വലിക്കുന്നതില്‍ വിരോധമില്ല എന്ന് കോടതിയെ സര്‍ക്കാര്‍ അറിയാനിരുന്നതാണ്. എന്നാല്‍ അതിന് മുമ്പ് തന്നെ പോലീസ് നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍പ്പെട്ട് സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
2003 ല്‍ മാറാട് കലാപത്തെ തുടര്‍ന്ന് വിശ്വ ഹിന്ദു പരിഷതിന്റെ കോഴിക്കോട് നടത്തിയ പരിപാടിയില്‍ പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. അനുമതിയില്ലാതെ സംഘം ചേരുക, മതവിദ്വേഷമുണ്ടാക്കുന്ന പ്രസംഗം നടത്തുക എന്നീ കുറ്റങ്ങളില്‍ കസബ പോലീസാണ് കേസെടുത്തത്.
ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മാറാട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാരിപ്പോള്‍.