തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനയില്‍ നിലപാട് വ്യക്തമാക്കി കെ. മുരളീധരന്. പുന:സംഘടനയില്‍ ഇഷ്ടമുള്ളവരെ തിരുകിക്കയറ്റല്‍ ഇനി നടക്കില്ലെന്ന് മുരളീധരന് വ്യക്തമാക്കി.
വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് യോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
“ഉമ്മന്‍ചാണ്ടി കേരളത്തിലെ സ്റ്റാര്‍ ക്യാംപയിനറാകും. ആര്‍ക്കും ഭ്രഷ്ട് കല്പ്പിക്കില്ല.”
ALSO READ: അഖ്ലാഖ് കേസിലെ പ്രതിയെ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നു
സോഷ്യല്‍ മീഡിയ വിഭാഗം ശക്തിപ്പെടുത്തി കുപ്രചരണങ്ങള്‍ പ്രതിരോധിക്കും. യുവാക്കളെ കൂടുതല്‍ ഉള്‍പ്പെടുത്തി പ്രചരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍. മുരളീധരനാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല.
എം.ഐ ഷാനവാസും കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍.
WATCH THIS VIDEO: