| Sunday, 19th April 2020, 8:17 am

ജനസമ്പര്‍ക്ക പരിപാടിയുമായി ഉമ്മന്‍ചാണ്ടി; ഇത്തവണ ഓണ്‍ലൈന്‍ വഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓണ്‍ ലൈന്‍ ജനസമ്പര്‍ക്ക പരിപാടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി വീട്ടില്‍ ഇതിന് വേണ്ടി കണ്‍ട്രോള്‍ റൂം തയ്യാറാക്കി.   മൂന്ന് ദിവസംകൊണ്ട് മുന്നൂറിനടുത്ത് ഫോണ്‍കോളുകള്‍ ഉമ്മന്‍ചാണ്ടിക്ക് വന്നുവെന്നാണ് പറയുന്നത്.

രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണിവരെയാണ് ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കുന്നത്. ലാന്‍ഡ് ഫോണില്‍ വരുന്ന ഫോണ്‍കോളുകള്‍ ഉമ്മന്‍ചാണ്ടി നേരിട്ടാണ് എടുക്കുന്നത്. വരുന്ന കോളുകളുടെ നമ്പറുകള്‍ നോട്ട് ബുക്കില്‍ രേഖപ്പെടുത്തും.
തനിക്ക് വരുന്ന ഫോണ്‍കോളുകളില്‍ ഏറെയും സഹായം തേടിക്കൊണ്ടുള്ളതാണെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.

കേരളത്തിലും പുറത്തുമുള്ള അടുപ്പക്കാരെ ഉപയോഗിച്ച് സഹായം എത്തിച്ചുനല്‍കും. കായംകുളം കൃഷ്ണപുരത്ത് 40 പെയിന്റിങ്ങ് തൊഴിലാളികള്‍ക്ക് ഭക്ഷണക്കിറ്റ് എത്തിച്ചു.

വയനാട്ടിലും ഭക്ഷണക്കിറ്റ് നല്‍കി. ഇറ്റലിയില്‍നിന്നെത്തി 28 ദിവസം ന്യൂഡല്‍ഹി ഐ.ടി.ബി.പി. സൈനിക ക്യാമ്പിലായിരുന്ന 43 വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്കു വരാന്‍ രണ്ടു വാഹനവും ഭക്ഷണവും ഏര്‍പ്പാടാക്കിയാതായും പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more