| Monday, 22nd June 2020, 10:34 pm

രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്നോ ഉമ്മന്‍ചാണ്ടി പറഞ്ഞത്?; പ്രസ്താവന ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജയിച്ചാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകളുണ്ടാക്കുന്നു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയായതിനാലാണ് ഇത് ചര്‍ച്ചയാവുന്നത്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രമേശ് ചെന്നിത്തലയെയാണ് ഇതുവരെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ അങ്ങനെ ഒരു തീരുമാനം കോണ്‍ഗ്രസ് നേതൃതലത്തില്‍ എടുത്തിട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ചാണ്ടി ഇന്ന് ചെയ്തത്.

തെരഞ്ഞെടുപ്പ് നടക്കുകയും യു.ഡി.എഫ് വിജയിക്കുകയും ചെയ്തതിന് ശേഷം മാത്രമേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയുള്ളൂ എന്നത് കോണ്‍ഗ്രസ് സംഘടനയെ ഉമ്മന്‍ചാണ്ടി തന്റെ നിലപാട് അറിയിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏകപക്ഷീയമായി രമേശ് ചെന്നിത്തല മാത്രമല്ല താനോ മറ്റാരെങ്കിലുമോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാവും എന്ന സന്ദേശം കൃത്യമായി നല്‍കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത് എന്ന് കോണ്‍ഗ്രസിനകത്ത് സംസാരമുണ്ട്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ ഇതുവരെയുള്ള പ്രവര്‍ത്തനം മികച്ചതാണ്. അത് ഇനിയും തുടരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more