| Wednesday, 23rd January 2019, 9:50 am

ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കണം; ഇത്തവണ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ പുതിയ സ്ഥാനാര്‍ത്ഥിയായിരിക്കും യു.ഡി.എഫിനുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

മുന്‍മുഖ്യമന്ത്രിയും എം.എല്‍.എയുമായ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ മത്സരിക്കുന്നതില്‍ തടസമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ALSO READ: ഇടതുപക്ഷത്തിന് സ്വാധീനമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹനിയമവും ആധാറും റദ്ദാക്കും : സീതാറാം യെച്ചൂരി

“കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ഉമ്മന്‍ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.”

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇരുപതില്‍ ഇരുപത് സീറ്റും യു.ഡി.എഫ് നേടും. ശബരിമല പ്രശ്‌നവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവികാരവും കോണ്‍ഗ്രസിനും യു.ഡി.എഫിനും നേട്ടമായി മാറുമെന്ന് പ്രതീക്ഷിക്കുന്നത്.

ALSO READ: “പൗരത്വ പട്ടികയെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധരും സിഖുകാരും ഭയപ്പെടേണ്ടതില്ല”; ബംഗാളില്‍ കടുത്ത വര്‍ഗീയത പ്രസംഗിച്ച് അമിത് ഷാ

ജയസാധ്യത മാത്രം പരിഗണിച്ചാവും സ്ഥാനാര്‍ത്ഥിത്വമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മാരത്തണ്‍ ചര്‍ച്ചകളും അനിശ്ചിതത്വവുമില്ലാതെ ഫെബ്രുവരി 20- നുള്ളില്‍ സാധ്യതപട്ടിക ഹൈക്കമാന്‍ഡിന് കൈമാറുമെന്നും അത് പതിവ് ജംബോ പട്ടിക ആയിരിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more