ഉമ്മന്‍ ചാണ്ടിയുടെ സ്മാരക സ്തൂപം തകര്‍ത്തു; കോണ്‍ഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്മാരക സ്തൂപം അടിച്ചു തകര്‍ത്തു. പൊന്‍വിളയില്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്ത സ്തുപമാണ് തകര്‍ത്തത്.
പൊന്‍വിളയിലെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചിരുന്നത്.
സംഭവത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിക്കുകയാണ്.