ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ മുന്നിലുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കൂട്ടായി കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
‘ഉമ്മന്‍ചാണ്ടി ഒരു മുതിര്‍ന്ന നേതാവാണ് അദ്ദേഹം കോണ്‍ഗ്രസിനെ നയിക്കാനായി മുന്നില്‍ തന്നെയുണ്ടാകും. അതേസമയം രമേശ് ചെന്നിത്തല ചെറുപ്പവും ഊര്‍ജസ്വലനുമാണ് അദ്ദേഹവും മുന്നില്‍ തന്നെയുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ വളരെ നല്ല സംഘടനാ നേതാവാണ്. അവരെല്ലാവരും ചേര്‍ന്ന് കോണ്‍ഗ്രസിനെ നയിക്കണം’, താരിഖ് അന്‍വര്‍ പറഞ്ഞു.
എല്ലാവരും ഒന്നിച്ച് മുന്നോട്ടുപോകണമെന്നും എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവര്‍ക്ക് ഹൈക്കമാന്‍ഡിനെയോ എ.ഐ.സി.സിയെയോ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയെ പ്രചാരണസമിതി ചെയര്‍മാനാക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
ജനുവരി 4-5 തീയതികളില്‍ കേരളത്തില്‍ താരിഖ് അന്‍വര്‍ എത്തുന്നുണ്ട്. അന്ന് മുതിര്‍ന്ന നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തും.
കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാള്‍ നയിക്കുന്നതിന് പകരം കൂട്ടായി നയിക്കണം എന്നാണ് തീരുമാനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Oommen Chandy Ramesh Chennnithala Mullappally Ramachandran Congress Tariq Anwar