[] കോട്ടയം: നികുതി വര്‍ധനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു തീരുമാനം പ്രഖ്യാപിച്ചാല്‍ അത് നടപ്പാക്കാനും സര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തോട് ആലോചിച്ചല്ല സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. മന്ത്രിസഭ ഒറ്റക്കെട്ടായാണ് നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും എല്ലാ വശങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ്. സര്‍ക്കാര്‍ അന്യായമായി വര്‍ധിപ്പിച്ച അധിക നികുതി അടക്കരുതെന്ന് സി.പി.ഐ.എം ജനങ്ങളോട് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സി.പി.ഐ.എം ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കെണ്ടെന്നും നികുതി പിരിക്കാന്‍ സര്‍ക്കാരിന് അറിയാമെന്നും മന്ത്രി കെ.സി ജോസഫ് പറഞ്ഞിരുന്നു.
നികുതി പിരിക്കാന്‍ വന്നാല്‍ അത് തടയാന്‍ ജനങ്ങള്‍ക്ക് അറിയാമെന്നാണ്് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിച്ചത്. പോലീസിന്റെ സഹായത്തോടെ നികുതി പിരിക്കാനത്തെിയാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ബലം പ്രയോഗിച്ചാല്‍ ചെറുക്കുമെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനും പറഞ്ഞിരുന്നു.