പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍: പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഉടനെന്ന് ഉമ്മന്‍ ചാണ്ടി
Kerala
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍: പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഉടനെന്ന് ഉമ്മന്‍ ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd February 2014, 6:34 am

[share] [] കൊച്ചി: പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് രണ്ടാഴ്ചയ്ക്കകം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. റവന്യൂ, ആഭ്യന്തരം, കൃഷി, ജലവിഭവം, ആരോഗ്യം എന്നീ അഞ്ച് മന്ത്രാലയങ്ങള്‍ ഇതിനകം ബില്ലിന് അനുമതി നല്‍കിയിട്ടുണ്ടെന്നും സമരസമിതി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം അറിയിച്ചു. നഷ്ടപരിഹാര ട്രിബ്യണല്‍ ബില്ല് നിയമമാകുന്ന കാര്യത്തില്‍ കൂടുതല്‍ സമയമെടുത്തെന്ന സമരസമിതിയുടെ ആക്ഷേപം ന്യായമാണെന്നും ഇനി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ് ശേഷിക്കുന്നതെന്നും നടപടികള്‍  അവസാനഘട്ടത്തിലാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നെന്ന് സമരസമിതി ചെയര്‍മാന്‍ വിളയോട് വേണുഗോപാല്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ സമരസമിതി ചര്‍ച്ച ചെയ്യുമെന്നും നിലവിലെ സമരം തുടരുമെങ്കിലും 24 മുതല്‍ ഭരണാലയത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ച സമരപരിപാടികളുടെ കാര്യം ഇന്ന് തീരുമാനിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.