തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന സൂചന നല്‍കി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നും താനിപ്പോള്‍ എം.എല്‍.എ ആണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനാണെന്നത് നേരത്തെ തീരുമാനിച്ചതാണെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.
ALSO READ: പുലപ്രകുന്ന് കോളനിയിലെ ഭൂരഹിതര്‍ക്ക് മുപ്പത് ദിവസത്തിനകം പട്ടയം നല്‍കുമെന്ന് കലക്ടര്‍
“കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ഉമ്മന്‍ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.”- ഇതായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇരുപതില്‍ ഇരുപത് സീറ്റും യു.ഡി.എഫ് നേടും. ശബരിമല പ്രശ്നവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവികാരവും കോണ്‍ഗ്രസിനും യു.ഡി.എഫിനും നേട്ടമായി മാറുമെന്ന് പ്രതീക്ഷിക്കുന്നത്.
ജയസാധ്യത മാത്രം പരിഗണിച്ചാവും സ്ഥാനാര്‍ത്ഥിത്വമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
WATCH THIS VIDEO: