ഫയല്‍ ചിത്രം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പനെ പരസ്യ മദ്യപാനത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ജോപ്പനും സുഹൃത്തുകളും പൊലീസ് പിടിയിലാകുന്നത്.
കൊല്ലത്ത് ഒരു കടയില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന ഇവരെ പുത്തൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ പുറത്തുവന്ന സോളാര്‍ റിപ്പോര്‍ട്ടില്‍ ജോപ്പന്റെ പേരുകള്‍ പലയിടങ്ങളിലും പരാമര്‍ശിക്കപ്പെട്ടിരുന്നു.
നേരത്തെ സോളാര്‍ കേസ് പുറത്തുവന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്താനായിരുന്ന ടെനിയും വിവാദങ്ങളില്‍പ്പെട്ടിരുന്നു. ഈ കാലത്ത വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു ഇയാള്‍.
സോളാര്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിയുടെ ഫോണ്‍കോളുകള്‍ ജോപ്പനാണ് നിയന്ത്രിച്ചിരുന്നതെന്ന് പരാമര്‍ശിച്ചിരുന്നു. ടെന്നി ജോപ്പന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളില്‍ നിന്നും നടത്തിയ നിരവധി ഫോണ്‍ കോളുകള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുമായി ബന്ധമുള്ളവയായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്.
പേഴ്‌സണല്‍ സ്റ്റാഫിലെ ടെനി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിം രാജ്, ദല്‍ഹിയിലെ സഹായി തോമസ് കുരുവിള എന്നിവര്‍ സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനും എല്ലാ സഹായവും നല്‍കിയതായും കമ്മീഷന്റെ കണ്ടെത്തലിലുണ്ട്.
സരിതയുടെ രണ്ടു മൊബൈല്‍ ഫോണിലേക്കു സ്വന്തം മൊബൈലില്‍നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ
ലാന്‍ഡ് ഫോണില്‍നിന്നും പലവട്ടം വിളിച്ചിരുന്നെന്നും ടെനി ജോപ്പന്‍ സരിതയില്‍നിന്നു പണവും ഉപഹാരവും കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കമ്മീഷന്‍ ടെനി ജോപ്പനെ കേസില്‍ പ്രതിയാക്കുകയും ചെയ്തിരുന്നു.