പ്രളയദുരിതാശ്വാസം; ഒരു മാസത്തെ ശമ്പളം നല്‍കാതെ ഉമ്മന്‍ചാണ്ടി
Kerala News
പ്രളയദുരിതാശ്വാസം; ഒരു മാസത്തെ ശമ്പളം നല്‍കാതെ ഉമ്മന്‍ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th December 2018, 9:55 am

പത്തനംതിട്ട: പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭൂരിഭാഗം എം.എല്‍.എമാരും തങ്ങളുടെ ഒരു മാസത്തെ സാലറി ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയപ്പോഴാണ് മുന്‍ മുഖ്യമന്ത്രി വിമുഖത കാണിക്കുന്നത്.

വിവരാവകാശരേഖയിലൂടെയാണ് ഉമ്മന്‍ചാണ്ടി സംഭാവന നല്‍കിയില്ലെന്ന കാര്യം വ്യക്തമായത്. വിവരാവകാശപ്രവര്‍ത്തകനും കടമ്പനാട് മുന്‍ ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ മണ്ണടി പുഷ്പാകരന്‍ നല്‍കിയ അപേക്ഷയ്ക്ക് ധനകാര്യവകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ തകര്‍ക്കുന്നു: യശ്വന്ത് സിന്‍ഹ

പ്രളയദുരിതാശ്വാസനിധിയിലേക്കുള്ള സാലറി ചാലഞ്ചില്‍ പങ്കെടുക്കാത്തത് 48 എം.എല്‍.എമാരാണ്. ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്തത് വി.കെസി മുഹമ്മദ് കോയയാണ്. അദ്ദേഹം 10,50,000 രൂപയാണ് സംഭാവനയായി നല്‍കിയത്.

പരീക്കല്‍ അബ്ദുള്ള അഞ്ച് ലക്ഷം രൂപയും മുകേഷ് 1,50,000 രൂപയും നല്‍കി.

എല്‍ദോ എബ്രഹാം, പി.ശ്രീരാമകൃഷ്ണന്‍, പി.സി ജോര്‍ജ്, എന്നിവര്‍ ഒരോ ലക്ഷം രൂപ വീതവും വി.എസ് അച്യുതാനന്ദന്‍, രമേശ് ചെന്നിത്തല എന്നിവര്‍ 90512 രൂപ വീതവും മറ്റുള്ളവര്‍ 50,000 രൂപ വീതവും സംഭാവന നല്‍കിയതായി രേഖകള്‍ പറയുന്നു.

WATCH THIS VIDEO: