മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കേരളത്തിലെ കോണ്‍ഗ്രസ് സംഘടന ചുമതലകളില്‍ സജീവമാക്കാന്‍ തീരുമാനിച്ച് ദേശീയ നേതൃത്വം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉമ്മന്‍ചാണ്ടിയെ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ശേഷം ഒഴിവാക്കും. കേരളത്തില്‍ പൂര്‍ണ്ണമായും സജീവമാകാനാണ് ഈ തീരുമാനം.
പ്രതിപക്ഷത്തെ നയിക്കുന്നതില്‍ കോണ്‍ഗ്രസിന് പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിജയിക്കാന്‍ കഴിയുന്നില്ലെന്ന വിലയിരുത്തല്‍ ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്കുണ്ട്. ഇതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ കൂടുതല്‍ സജീവമാക്കാനുള്ള തീരുമാനം.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റൊഴികെ എല്ലാ സീറ്റും യു.ഡി.എഫിന് ലഭിച്ചെങ്കിലും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ സിറ്റിംഗ് സീറ്റുകളില്‍ പരാജയപ്പെട്ടത് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. പരിചയ സമ്പന്നരായ നേതാക്കളെ അതത് സംസ്ഥാനങ്ങളില്‍ നേതൃത്വമേല്‍പ്പിക്കുക എന്ന സോണിയ ഗാന്ധിയുടെ നിലപാടും ഉമ്മന്‍ചാണ്ടിയെ കേരളത്തില്‍ സജീവമാക്കാനുള്ള കാരണത്തില്‍ പ്രധാനമായി.
നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുക എന്ന ഉത്തരവാദിത്വമാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കുക. ഇതോടൊപ്പം തന്നെ മുതിര്‍ന്ന നേതാക്കളെ സംഘടനയുടെ പ്രധാന ചുമതലകളിലേക്ക് മടക്കികൊണ്ട് വരും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ