| Wednesday, 18th September 2013, 4:28 pm

വെളിയം രാഷ്ട്രീയത്തിലെ കര്‍മയോഗി: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിലെ കര്‍മയോഗിയായിരുന്നു സഖാവ് വെളിയം ഭാഗവനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടു തവണ മത്സരിച്ചു ജയിച്ച ശേഷം അദ്ദേഹം പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടുനിന്നു.

അധികാരരാഷ്ട്രീയത്തിലേക്കു കടന്നുവരാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം മാറിനിന്നു. തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന്റെ മുന്‍ഗണനയില്‍ ഉണ്ടായിരുന്നത്.

സിപിഐയും കോണ്‍ഗ്രസും ഒന്നിച്ചു പ്രവര്‍ത്തിച്ച 1970 മുതല്‍ 1982 വരെയുള്ള കാലഘട്ടത്തില്‍ വെളിയം ഭാര്‍ഗവനുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ സാധിച്ചു. നമ്മുടെ പൊതുജീവിതത്തിനു മുതല്‍ക്കൂട്ടാണ് വെളിയം ഭാര്‍ഗവനെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു.

വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ വ്യവസായ- ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും അഗാധദുഃഖം രേഖപ്പെടുത്തി.

പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്താണ് ഉന്നത നേതൃനിരയിലേക്കെത്തിയത്.

വ്യക്തിപരമായി ഉജ്വലമായ സൗഹൃദം എല്ലാവരോടും നിലനിര്‍ത്തിയ അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാകാത്ത നഷ്ടമാണെന്ന് കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more