[]തിരുവനന്തപുരം: ചക്കിട്ടപ്പാറയില്‍ ഖനനാനുമതി നല്‍കിയ വിഷയത്തില്‍ അന്വേഷണത്തിന് തീരുമാനമായില്ല. വ്യവസായ വകുപ്പ് വിഷയം പഠിക്കുകയാണെന്നും അതിന് ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ചക്കിട്ടപ്പാറയില്‍ തണുപ്പന്‍ നയമല്ല സ്വീകരിക്കുന്നതെന്നും വ്യവസായ വകുപ്പിന്റെ ഫയല്‍ വന്നശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പരഞ്ഞു.
നിയമസഭാ സമ്മേളനം ജനുവരി 3 ാം തിയതിമുതല്‍ ഫെബ്രുവരി 12 വരെ നടക്കും. മറ്റു തടസങ്ങള്‍ ഇല്ലെങ്കില്‍ ബജറ്റ് ജനുവരി പതിനേഴാം തിയതി നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തിന് സര്‍ക്കാര്‍ സഹായം നല്‍കാന്‍ യോഗത്തില്‍ തീരുമായി. 5 വര്‍ഷം കൊണ്ട് 132 കോടി സഹായം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
അതേപോലെ കൊച്ചി എളമക്കരയില്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ അനുവദിക്കും. കോട്ടയം ബൈപ്പാസിന് തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം തിരുവഞ്ചൂരിനെതിരായ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല.