ആദ്യം പിളള കത്തു പുറത്തുവിടട്ടെ ശേഷം പുന:സംഘടന:മുഖ്യമന്ത്രി
Daily News
ആദ്യം പിളള കത്തു പുറത്തുവിടട്ടെ ശേഷം പുന:സംഘടന:മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd May 2014, 12:42 pm

oomen-chandy[]
തിരുവന്തപുരം: തന്റെ മകന്‍ കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുളള ബദ്ധപെട്ട് ശ്രമങ്ങള്‍ക്ക് കേരളാകോണ്‍ഗ്രസ് നേതാവ് ബാലകൃഷണപിളളക്ക് തിരിച്ചടിയായി.തിരക്കിട്ട് മന്ത്രിസഭാ പുനസംഘടന നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആണ് പിളളക്ക് തിരിച്ചടിയായത്.

പുനസംഘടന സംമ്പന്ധിച്ച് നടപടികള്‍ ഉണ്ടാവത്തതിനെ തുടര്‍ന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ കത്ത് തന്റെ പക്കലുണ്ടെന്ന പിളള ഭിഷണി മുഴക്കിയിരുന്നു.എന്നാല്‍ പിളള ആദ്യം കത്ത് പുറത്തുവിടട്ടെ പുനസംഘടന പിന്നീടാവാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു ഇംഗ്ലീഷ് ദിന പത്രത്തോട് പറഞ്ഞത്.

മന്ത്രിസഭാ പുന:സംഘടനയെകുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വന്നിരുന്നത് കെ.ബി.ഗണേഷ് കുമാര്‍ തന്നയായിരുന്നു എന്നാല്‍ ഇനി അങ്ങനയായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.മെയ്യ 31നു മുമ്പായി മകനെ ഉള്‍പെടുത്തികൊണ്ട് മന്ത്രിസഭ പുനസംഘടന നടത്തിയില്ലെങ്കില്‍ ഗണേഷ്‌കുമാര്‍ നിയമസഭാംഗം രാജിവെക്കുമെന്ന ഭിഷണിയുമായി വിണ്ടും പിളള രംഗത്തെത്തിയിരിക്കുകയാണ്.

എന്നാല്‍ പിളളയക്കു ചെയ്യാന്‍ സാധിക്കുന്നത് അദ്ധേഹം ചെയ്‌ട്ടെ എന്ന നിലപാടിലാണ് മുഖ്യമന്ത്രി.ഗണേഷ് കുമാറിനുവേണ്ടി സ്വന്തം നിലക്ക് നിലപാട് എടുക്കാനാവില്ല,പാര്‍ട്ടിയുമായി ആലോചിച്ച് ശേഷമേ അക്കാര്യം തിമാനിക്കാനാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജൂണ്‍ 9നു നടക്കാനിരിക്കുന്ന സഭാസമ്മേളനത്തിനു മുമ്പായി പുനസംഘടനയുണ്ടാവുമെന്ന്് നേരത്തെ ധാരണയുണ്ടായിരുന്നു.അതെസമയം സരിതാനായരുടെ കത്തുളളതാണെന്നും എന്നാല്‍ തന്റെ കയ്യിലെത്തിയട്ടിലെന്നും പിളള ഒരു സ്വകാര്യവാര്‍ത്താചാനലിനേട് വെളിപെടുത്തി.