| Saturday, 14th January 2017, 5:18 pm

തനിക്ക് ചിലത് പറയാനുണ്ട് അത് നേതൃത്വത്തോട് പറയും: ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്


പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം എനിക്ക് ശക്തമായിട്ടുണ്ടെന്നും സംഘടനാ തെരഞ്ഞെടുപ്പിലൂടെ  താഴെ തട്ട് മുതല്‍ ഊജ്ജ്വസ്വലമായ നേതൃത്വം ഉണ്ടായാല്‍ മാത്രമേ ഇന്ന് പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയൂ എന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.


തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷനു എതിരായി താനിതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ചില അഭിപ്രയാങ്ങള്‍ തനിക്കുണ്ട് അത് നേതൃത്വത്തോട് പറയുമെന്നും ഉമ്മന്‍ ചാണ്ടി. ഫേസ്ബുക്കിലൂടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം എനിക്ക് ശക്തമായിട്ടുണ്ടെന്നും സംഘടനാ തെരഞ്ഞെടുപ്പിലൂടെ  താഴെ തട്ട് മുതല്‍ ഊജ്ജ്വസ്വലമായ നേതൃത്വം ഉണ്ടായാല്‍ മാത്രമേ ഇന്ന് പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയൂ എന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.


Also read ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അടിയന്തരമായി പുനസംഘടിപ്പിക്കണം: പരിഷ്‌ക്കാരങ്ങളാവശ്യപ്പെട്ട് രാജന്‍ ഗുരുക്കള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


നേതൃത്വത്തെ കാണാന്‍ നാളെ ഡല്‍ഹിയിലേക്ക് തിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പോസ്റ്റിലൂടെ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെയും ഉമ്മന്‍ ചാണ്ടി പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.

അതേ സമയം രാഷ്ട്രീയ കാര്യ സമിതിയില്‍ കെ. മുരളീധരന്‍ ഉമ്മന്‍ ചാണ്ടിയെ മാറ്റി നിര്‍ത്തി പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ ആകില്ലെന്നു പറഞ്ഞു എന്നാല്‍ ഒരാള്‍ക്ക് വേണ്ടി രാഷ്ട്രീയ കാര്യസമിതി മാറ്റിവെയ്ക്കരുതെന്നായിരുന്നു പി.സി ചാക്കോയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ജനുവരി 15ന് ഡല്‍ഹിക്കുപോകും. അടുത്ത ദിവസം രാഹുല്‍ജിയെ കണ്ട് 17ന് മടങ്ങും. ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷനുകള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ വളരെയേറെ വാര്‍ത്തകള്‍ വന്നിരുന്നു. അത് പലതും വസ്തുതാവിരുദ്ധമാണ്. ചിലത് അതിശയോക്തിപരവും.

ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷന് എതിരായി ഒന്നും തന്നെ ഞാന്‍ പറഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് വ്യക്തമായ ചില അഭിപ്രായങ്ങള്‍ എനിക്കുണ്ട്. അത് നേതൃത്വത്തോട് ഞാന്‍ പറയും. ഇതായിരുന്നു എന്റെ അഭിപ്രായം.

ഞാന്‍ ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. ഒരു ഡിമാന്റും എനിക്കില്ല. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം എനിക്ക് ശക്തമായിട്ട് ഉണ്ട്. അത് പുതിയതല്ല. സംഘടനാ തെരഞ്ഞെടുപ്പിലൂടെ താഴെ തട്ട് മുതല്‍ ഊജ്ജ്വസ്വലമായ നേതൃത്വം ഉണ്ടായാല്‍ മാത്രമേ ഇന്ന് പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയൂ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കോണ്‍ഗ്രസ്സ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളില്‍ എല്ലാം ഞാന്‍ ഈ കാര്യം ഉന്നയിക്കുകയും അനുകൂല പ്രതികരണം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യാ രാജ്യവും കേരളവും മുന്‌പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളികളെയാണ് ഇന്ന് നേരിടുന്നത്. വിഭാഗിയത സൃഷ്ടിച്ചും ജനങ്ങളെ തമ്മില്‍ അടിപ്പിച്ചും രാജ്യത്തിന്റെ ഏകതാ ബോധം തകര്‍ത്തും കറന്‍സി പിന്‍വലിക്കുവാനുള്ള ഏകപക്ഷിയമായ തീരുമാനത്തിലൂടെ ഇന്ത്യന്‍ സാന്പത്തിക രംഗം സ്തംഭിപ്പിച്ചും ഭരിക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിക്കും , അധികാരത്തില്‍ കയറ്റിയ ജനങ്ങളെ പാടെ മറന്നു പ്രതിപക്ഷത്തിരുന്നു ഉയര്‍ത്തിയ ആവശ്യങ്ങള്‍ അവഗണിച്ചും കേരള ചരിത്രത്തില്‍ ആദ്യമായി റേഷന്‍ വിതരണം സ്തംഭിപ്പിച്ചും ഭരിക്കുന്ന ശ്രീ പിണറായി വിജയനും എതിരെ ശക്തമായി പോരാടേണ്ട അവസരം പൂര്‍ണമായും വിനിയോഗിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഇന്നത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും ശക്തമാക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനു ഞാന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും.

We use cookies to give you the best possible experience. Learn more