| Tuesday, 16th February 2016, 1:07 pm

ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആര്‍.എസ്.എസുകാര്‍ മധുരപലഹാര വിതരണം നടത്തിയതിനെ വിമര്‍ശിച്ചുള്ള ഒ.എന്‍.വിയുടെ ലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗാന്ധിയെ വിമര്‍ശിച്ചുള്ള ഗോള്‍വാക്കറുടെ പ്രസംഗത്തെയും ഗാന്ധിവധത്തിനുശേഷമുള്ള ആര്‍.എസ്.എസിന്റെ മധുര പലഹാര വിതരണത്തെയും വിമര്‍ശിക്കുന്ന ഒ.എന്‍.വി കുറിപ്പിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഗാന്ധിജി വെടിയേറ്റു കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് തിരുവനന്തപുരം തൈക്കാട് മൈതാനിയില്‍ നടന്ന ആര്‍.എസ്.എസ് യോഗത്തില്‍ നിന്നും നേരിട്ട അനുഭങ്ങള്‍ വിശദീകരിക്കുന്ന ഭാഗമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. 1991 ഫെബ്രുവരി 10ന് കലാകൗമുദിയില്‍ ഒ.എന്‍.വി കുറുപ്പ് എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നത്.

യോഗത്തില്‍ പങ്കെടുത്ത ഗോള്‍വാക്കര്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചു സംസാരിച്ചു. യോഗശേഷം മലയാറ്റൂരും കരുനാഗപ്പള്ളി കാര്‍ത്തികേയനും ഗോള്‍വാക്കറോട് ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം തങ്ങളെ തല്ലാന്‍ മൗനാനുവാദം നല്‍കുകയാണുണ്ടായതെന്നും അദ്ദേഹം സ്മരിക്കുന്നു.


Read more: ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും മുസ്‌ലീങ്ങളെ നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ്


ഗാന്ധിജി കൊല്ലപ്പെട്ട സമയത്ത് തൈക്കാട് മൈതാനത്തിന് സമീപത്തുള്ള ആര്‍.എസ്.എസുകാരന്റെ വീട്ടില്‍ മധുരപലഹാരം വിതരണം ചെയ്യുന്നതു കണ്ടു. ഈ രണ്ടു സംഭവങ്ങളും തന്നെ ഏറെ നൊമ്പരപ്പെടുത്തിയെന്നും ഒ.എന്‍.വി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ്:

ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂന്‍പ് തിരുവനന്തപുരം തൈക്കാട് മൈതാനിയില്‍ RSS ന്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോള്‍വാള്‍ക്കര്‍ ആണ് പ്രഭാഷകന്‍. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ കോളേജില്‍ നിന്ന് ഞാനുള്‍പ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി.

ഗോള്‍വാക്കര്‍ അതിനിശിതമായി ഗാന്ധിജിയെ വിമര്‍ശിച്ച് സംസാരിക്കുന്നു. എന്റെ ഓര്‍മ്മശരിയാണെങ്കില്‍ മലയാറ്റൂരും കരുനാഗപ്പള്ളി കാര്‍ത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങള്‍ ഗോള്‍വാക്കറോട് ചോദിച്ചു ” ശാന്തമായി മറുപടി പറയുന്നതിന് പകരം അയാള്‍ ഞങ്ങളെ തല്ലാന്‍ മൗനാനുവാദം നല്‍കുകയാനുണ്ടായത്. യോഗത്തിലുണ്ടായിരന്നവര്‍ ഞങ്ങളെ തല്ലാന്‍ തുടങ്ങി.ഞങ്ങളും തിരിച്ചവരെ തല്ലി.രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജില്‍ നിന്ന് ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്.

കനത്ത ദു:ഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ ഞങ്ങള്‍ നടന്ന് പോകബോള്‍ അതിനടുത്ത് ഒരു RSSകാരന്റെ വീട്ടില്‍ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജന്‍ നായര്‍ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഗോള്‍വാക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു

ഒ.എന്‍.വി കുറുപ്പ്
കലാകൗമുദി 1991 ഫെ: 10.


Also read: എഴുത്തച്ഛനെ ആക്രമിച്ചവരുടെ പിന്മുറക്കാരാണ് ഇന്ന് എംടിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്: ലാല്‍ ജോസ്; ഉറക്കെ സംസാരിക്കുന്നവരുടെ വായടപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധം വേണം


We use cookies to give you the best possible experience. Learn more