| Thursday, 16th March 2023, 5:18 pm

മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കണമെങ്കിൽ ആ രണ്ട് ക്ലബ്ബുകൾ വിചാരിക്കണം; മറ്റുള്ളവരെക്കൊണ്ട് പറ്റില്ല; മുൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പ്രീമിയർ ലീഗിൽ ഹാട്രിക്ക് കിരീടം ലക്ഷ്യം വെച്ച് മുന്നോട്ട് കുതിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. പെപ്പ് ഗ്വാർഡിയോളക്ക് കീഴിൽ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടവും ഇത്തവണ സിറ്റി ലക്ഷ്യം വെക്കുന്നുണ്ട്.

പോയിന്റ് ടേബിളിൽ ആഴ്സണലിന്റെ അപ്രമാധിത്യത്തിന് കീഴിൽ കളിക്കുന്ന ക്ലബ്ബിന് എന്നാൽ ഇനിയും ലീഗ് കിരീടം എന്നത് നേടാൻ സാധിക്കാവുന്നതേയുള്ളൂ.

അതേസമയം മാൻസിറ്റി ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടും എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് സിറ്റിയുടെ ഇതിഹാസ താരമായ റിയോ ഫെർഡിനാന്റ്.

ആർ.ബി.ലെയ്പ്സിഗിനെതിരെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ വിജയിക്കാൻ സാധിച്ചതോടെ ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് കടക്കാൻ സാധിക്കും.

ബി.ടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് കിരീട പ്രതീക്ഷയുണ്ടെന്നും രണ്ട് ക്ലബ്ബുകൾ മാത്രമേ ഇത്തവണ സിറ്റിയെ തോൽപ്പിക്കാൻ സാധിക്കുകയുള്ളുവെന്നും ഫെർഡിനാന്റ് പറഞ്ഞത്.

“മാഞ്ചസ്റ്റർ സിറ്റി ബയേണിന്റെ കയ്യിൽ നിന്നും നപ്പോളിയുടെ കയ്യിൽ നിന്നുമാണ് രക്ഷപ്പെടേണ്ടത്. മറ്റുള്ളവർ ക്ലബ്ബിന് അത്ര ഭീഷണിയല്ല. ഈ രണ്ട് ക്ലബ്ബുകളും മികച്ച രീതിയിൽ കളിക്കുന്നവരാണ്. അവർ നല്ല എക്സ്പീരിയൻസോടെ കളിക്കുന്നവരും മറ്റ് ടീമുകൾക്ക് തലവേദനയുണ്ടാക്കുന്ന സ്‌ക്വാഡ് ഡെപ്ത്തുള്ള ടീമുമാണ്,’ റിയോ ഫെർഡിനാന്റ് കൂട്ടിച്ചേർത്തു.

അതേസമയം നിലവിൽ പ്രീമിയർ ലീഗിൽ 27 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളുമായി 61 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.

മാർച്ച് 18ന് ബേൺലിക്കെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.

Content Highlights:only two teames are beat manchester city:Rio Ferdinand

We use cookies to give you the best possible experience. Learn more