എന്ത് പ്രശ്‌നം നടന്നാലും രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അത് ചോദ്യം ചെയ്യാന്‍ പാടില്ലെന്നും പറയും; ദേശീയത കൊണ്ട് ഭരിക്കുന്നവര്‍ക്ക് മാത്രമാണ് ഗുണമെന്ന് ടോമിന്‍ ജെ. തച്ചങ്കരി
Kerala News
എന്ത് പ്രശ്‌നം നടന്നാലും രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അത് ചോദ്യം ചെയ്യാന്‍ പാടില്ലെന്നും പറയും; ദേശീയത കൊണ്ട് ഭരിക്കുന്നവര്‍ക്ക് മാത്രമാണ് ഗുണമെന്ന് ടോമിന്‍ ജെ. തച്ചങ്കരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th December 2021, 10:36 am

കോഴിക്കോട്: ദേശീയത കൊണ്ടുള്ള ഗുണം ലഭിക്കുന്നത് ഭരിക്കുന്നവര്‍ക്കാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവി ടോമിന്‍ ജെ. തച്ചങ്കരി.

മനുഷ്യന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയാണ് നിയമനിര്‍മ്മാണം നടക്കുന്നതെന്നും അവകാശങ്ങളിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറുമ്പോള്‍ ആരും ചോദ്യം ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയാണ് മറ്റെന്തിനേക്കാളും വലുത്. എന്നാല്‍ ഇത് വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.

പൊലീസിന് ജനങ്ങളെ മര്‍ദ്ദിക്കണമെന്ന് താല്‍പര്യമില്ല എന്നാല്‍ സിസ്റ്റമാണ് അത് ചെയ്യിക്കുന്നതെന്ന് തച്ചങ്കരി പറഞ്ഞു.

എന്ത് പ്രശ്‌നം നടന്നാലും രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണ് അത് ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നുവെന്നും ശരിയേത് തെറ്റേതെന്ന് ജനങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ടോമിന്‍ ജെ തച്ചങ്കരിയുടെ വാക്കുകള്‍

അമ്മയുടെ വയറ്റില്‍ കിടക്കുമ്പോള്‍ കാല് നിലത്തുകുത്തുന്നതു വരെ ഒരാള്‍ക്ക് ദേശീയതയില്ല, രാജ്യമില്ല, പവര്‍ സിറ്റിസണ്‍ഷിപ്പില്ല. അയാളുടെ കുറ്റമാണോ പാക്കിസ്താനില്‍ കാല് കുത്തിയത്. ഇന്ത്യയിലേക്ക് വരുന്ന വഴി പാക്കിസ്താനിലെങ്ങാനും ജനിച്ചുപോയാല്‍ നാളെ അപ്പനും മകനും തമ്മില്‍ യുദ്ധമാണ്. യുദ്ധം ഒരു വ്യവസായമാണ്.

ഇതുപോലെ മറ്റൊരു വിഷയമാണ് ജനാധിപത്യ രാജ്യങ്ങളുടെ സെക്യൂരിറ്റി ഓഫ് ദ സ്റ്റേറ്റ് എന്ന ആശയം. രാജ്യത്തിന്റെ സുരക്ഷയാണ് മറ്റെല്ലാത്തിനേക്കാളും വലുത്. ഇത് വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്, ചെയ്യപ്പെടാനും പോകുന്നുണ്ട്. പല നിയമങ്ങളും രാജ്യസുരക്ഷ മുന്‍നിര്‍ത്തി മനുഷ്യന്റെ അവകാശങ്ങളെ അവന്റെ സ്വകാര്യതകളെയെല്ലാം കടന്നുകയറി നിയമനിര്‍മാണം നടന്നുപോവുകയാണ്.

അവനിലേക്ക് കടന്നുകയറാന്‍ ആരുമാരും ചോദിക്കാറില്ല. എന്ത് പ്രശ്‌നം വന്നാലും ഒരൊറ്റ കാര്യം എഴുതിയാല്‍ മതി. Security of the state, we cannot reveal this എന്ന്. ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ല. ശരിയേത് തെറ്റേതെന്ന് നമുക്ക് തന്നെയറിയില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Only those who govern benefit from nationalism: Tomin J. Tachankari