| Saturday, 16th May 2020, 8:10 am

ആകെയുള്ളത് പതിമൂന്ന് വട്ടപൂജ്യം; 'സസ്പെൻസിന്റെ' അകമ്പടിയിൽ അവതരിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് ശൂന്യമെന്ന് കോൺ​ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ശൂന്യമെന്ന് വിമർശിച്ച് കോൺ​ഗ്രസ്. പാക്കേജിൽ ആകെയുള്ളത് പതിമൂന്ന് വട്ട പൂജ്യം മാത്രമാണെന്ന് കോൺ​ഗ്രസ് പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച്ച മാധ്യമങ്ങളെ കണ്ടതിന് ശേഷമായിരുന്നു കോൺ​ഗ്രസിന്റെ പ്രതികരണം.

പാക്കേജിൽ കർഷകരുടെയും തൊഴിലാളികളുടെയും പുനരധിവാസത്തിനായി ഒരു ചില്ലിക്കാശ് പോലും നീക്കി വച്ചിട്ടില്ലെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

ഒരു കാര്യം ഉറപ്പായി, കേന്ദ്ര സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വെറും പൊള്ളയാണ്. പ്രധാനമന്ത്രിയും ധനമന്ത്രിയും വിശ്വസിക്കുന്ന മന്ത്രതന്ത്രത്തിൽ അധിഷ്ടിതമായ എക്കണോമിക്സ് ആണ് പാക്കേജിലും കാണാൻ സാധിക്കുന്നത്. പാക്കേജിൽ പതിമൂന്ന് വട്ടപൂജ്യം മാത്രമാണ് ഉള്ളത്. സുർജേവാല അഭിപ്രായപ്പെട്ടു.

നേരത്തെ ധനമന്ത്രി പി. ചിദംബരവും നിർമ്മല സീതാറം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ വിമർശനവുമായി രം​ഗത്ത് എത്തിയിരുന്നു. ധനമന്ത്രിയുടെ മൂന്നാം ഘട്ട പ്രഖ്യാപനത്തിൽ കാർഷിക മേഖലയ്ക്ക് ആണ് ഊന്നൽ നൽകിയത്.

കാർഷിക, ഭക്ഷ്യ, മത്സ്യ, മൃ​ഗസംരക്ഷണ മേഖലയിൽ 1.63 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് വെള്ളിയാഴ്ച്ച കേന്ദ്രം പ്രഖ്യാപിച്ചത്. അതേസമയം പാക്കേജിൽ കാർഷിക കടം എഴുതിത്തള്ളുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ ഇല്ലാത്തതിലും കോൺ​ഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more