വീട്ടില്‍ വന്നുകേറുന്നവരോട് കഴിക്കാന്‍ എന്താ വേണ്ടത് എന്ന് ചോദിക്കുന്ന രീതി കേരളത്തിലെ നമ്പൂതിരിമാര്‍ക്കേ ഉള്ളൂവെന്ന് നടന്‍ ബാബു നമ്പൂതിരി. ആദരിക്കുന്ന കാര്യത്തില്‍ ഒരു പടി പോലും പിറകിലല്ലെന്നും ഇല്ലായ്മ ഉണ്ടെങ്കില്‍ പോലും മറ്റൊരാള്‍ക്ക് വീതിച്ച് കൊടുക്കുന്ന മനസ്ഥിതിയാണ് നമ്പൂതിരിമാര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. നമ്പൂതിരി മഹാ സംഗമ വേദിയില്‍ സംസാരിക്കവേയായിരുന്നു ബാബു നമ്പൂതിരിയുടെ പരാമര്‍ശങ്ങള്‍.
‘നാരായണന്‍ നമ്പൂതിരി എന്നെ കണ്ടപ്പോള്‍ ചോദിച്ചത് കാപ്പി കുടിച്ചോ എന്നാണ്. കുടിച്ചു എന്ന് ഞാന്‍ പറഞ്ഞു. ഇവിടുന്നു കുടിച്ചോ എന്ന് ചോദിച്ചു. കാപ്പി കുടിച്ചിട്ടാണ് പോന്നത്, മൂന്ന് ദോശയും ഒരു നേന്ത്ര പഴവും കഴിച്ചിട്ടാണ് വന്നത്, ഇനി കഴിക്കണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം വേണ്ടെന്ന് പറഞ്ഞു.
നമ്മുടെ കുടുംബത്തില്‍ ഒരാള്‍ വന്നുകഴിഞ്ഞാലുള്ള ഒരു രീതിയുണ്ട്. ഇത് എല്ലാവര്‍ക്കും ഇല്ല, നമ്പൂതിരിമാര്‍ക്കേ ഉള്ളൂ, ബ്രാഹ്‌മിണ്‍സിനെ ഉള്ളൂ, ബ്രാഹ്‌മിണ്‍സിനെന്നല്ല, നമ്മുടെ കേരളത്തിലെ നമ്പൂതിരിമാര്‍ക്കേ ഉള്ളൂ. ഒരാളെ ആദരിക്കുക, ശത്രുവാകട്ടെ മിത്രമാകട്ടെ, വന്നുകേറിയാലുടനെ എന്താ കഴിക്കാന്‍ വേണ്ടത്, കാപ്പിയുടെ സമയമാണെങ്കില്‍ കാപ്പി, ഊണിന്റെ സമയമാണെങ്കില്‍ ഊണ്, ഊണെന്ന് പറഞ്ഞാല്‍ വിഭവസമൃദ്ധമായ ഊണ് ആയിരിക്കില്ല, നമുക്ക് അറിയാമല്ലോ, ഒരു ഉപ്പിലിട്ടതും സംഭാരവും, ധാരാളം മതി.
അപ്പോള്‍ ഞാന്‍ പറഞ്ഞത്, ആദരിക്കാനായി, നമ്മള്‍ ഒരു പടി പോലും പിറകിലല്ല. നമുക്ക് ഇല്ലായ്മ ഉണ്ടെങ്കില്‍ പോലും മറ്റൊരാള്‍ക്ക് വീതിച്ച് കൊടുക്കുന്ന മനസ്ഥിതിയാണ് നമ്പൂതിരിമാര്‍ക്കുള്ളത്,’ ബാബു നമ്പൂതിരി പറഞ്ഞു.
Content Highlight: Only The Namboodiris Have The Way Of Respecting guests by ask them to have food, says Babu Namboothiri