| Tuesday, 27th February 2024, 2:02 pm

78 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; സ്വാതന്ത്രത്തിനുശേഷം ഇന്ത്യൻ മണ്ണിൽ വീണ്ടും ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ മുംബൈ- ബറോഡ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ മുംബൈയുടെ രണ്ടാം ഇന്നിങ്‌സില്‍ 569 എന്ന പടുകൂറ്റന്‍ റണ്‍സാണ് ബറോഡക്കുമുമ്പില്‍ മുംബൈ ഉയര്‍ത്തിയത്.

മത്സരത്തില്‍ മുംബൈക്കായി ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തുഷാര്‍ ദേശപാണ്ടയും തനുഷ് കൊഡിയനും. മത്സരത്തില്‍ മുംബൈ അവസാനം വിക്കറ്റില്‍ ഇതു താരങ്ങളും സെഞ്ച്വറി നേടിക്കൊണ്ടാണ് മികച്ച പ്രകടനം നടത്തിയത്.

ദേശ് പാണ്ഡെ 129 പന്തില്‍ നിന്നും 123 റണ്‍സാണ് നേടിയത്. പത്ത് ഫോറുകളും എട്ട് സിക്‌സുകളും ആണ് ദേശ്പാണ്ഡയുടെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് ധനുഷ് 129 പന്തില്‍ 123 റണ്‍സും നേടി. പത്ത് ഫോറുകളും നാല് സിക്‌സുകളുമാണ് തനുഷ് നേടിയത്.

ഇതിനു പിന്നാലെയാണ് മുംബൈ താരങ്ങള്‍ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഒരു മത്സരത്തില്‍ പത്താം നമ്പറിലും പതിനൊന്നാം നമ്പറിലും ഇറങ്ങിയ താരങ്ങള്‍ സെഞ്ച്വറി നേടുന്നത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ചന്തു സാര്‍വത്തും ഷട്ട് ബാനര്‍ജിയും ആയിരുന്നു. 1946ല്‍ ഇന്ത്യന്‍സും സര്‍വ്വേസും തമ്മിലുള്ള മത്സരത്തില്‍ ആയിരുന്നു ഇരുവരും പത്താം നമ്പറിലും പതിനൊന്നാം നമ്പറിലും ഇറങ്ങി സെഞ്ച്വറി നേടിയത്. ചന്തു പുറത്താവാതെ 124 റണ്‍സും ബാനര്‍ജി 121 റണ്‍സുമാണ് നേടിയത്.

മുംബൈ ഇന്നിങ്‌സില്‍ ഇരുവര്‍ക്കും പുറമേ വിക്കറ്റ് കീപ്പര്‍ ഹര്‍ദിക്ക് ടമോറെയും സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 233 പന്തില്‍ നിന്നും 114 റണ്‍സാണ് ടമൊറെ നേടിയത്. പത്ത് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇന്ത്യന്‍ സൂപ്പര്‍ താരം പൃഥ്വി ഷാ 93 പന്തില്‍ 87 റണ്‍സും നേടി. പത്ത് ഫോറുകളും രണ്ട് സിക്സുമാണ് ഇന്ത്യന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഷം മുലാനി 103 പന്തില്‍ 54 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

ബറോഡ ബൗളിങ്ങില്‍ ഭര്‍ഗവ് ബട്ട് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 52 ഓവറില്‍ ഏഴ് മെയ്ഡന്‍ ഉള്‍പ്പെടെ 200 റണ്‍സ് വിട്ടു നല്‍കിയാണ് താരം മുംബൈയുടെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

Content Highlight: Only the 2nd time in the history of first class cricket, both No.10 and No.11 scored hundreds

We use cookies to give you the best possible experience. Learn more