ഭോപാല്‍: എന്തിനാണ് പാര്‍ട്ടി വിട്ടതെന്ന് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മാത്രമേ അറിയൂ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്നതില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിന്ധ്യ പാര്‍ട്ടി വിടാനുള്ള കാരണത്തേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കമല്‍ നാഥ്.
ബെംഗളൂരുവിലുള്ള എം.എല്‍.എമാരെ കാണാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരെയും മന്ത്രിമാരെയും ബി.ജെ.പി അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയുമാണെന്നും കമല്‍നാഥ് പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനത്തെ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം നല്‍കി. മാര്‍ച്ച് 26നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ