'ഒരു സമയം ഒരു അഭിഭാഷകന്‍ മാത്രം' പൗരത്വ ഭേദഗതി ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെ അസ്വസ്ഥത പ്രകടപ്പിച്ച് സുപ്രീംകോടതി
caa
'ഒരു സമയം ഒരു അഭിഭാഷകന്‍ മാത്രം' പൗരത്വ ഭേദഗതി ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെ അസ്വസ്ഥത പ്രകടപ്പിച്ച് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2019, 8:42 pm

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് സുപ്രീംകോടതി.

ഒരേ സമയം ഒന്നിലധികം അഭിഭാഷകര്‍ തുടര്‍ച്ചയായി ഉച്ചത്തില്‍ വാദം ഉയര്‍ത്തിയതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അദ്ധ്യക്ഷതയില്‍ തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ നിരവധി അഭിഭാഷകര്‍ ഒരേസമയം വാദങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ കേന്ദ്രത്തെ പ്രതിനിധീകരിച്ച് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആയിരുന്നു ആദ്യം എതിര്‍ത്തത്.

” നാല് പേരാണ് ഒരുമിച്ച് സംസാരിക്കുന്നത്” ജസ്റ്റിസുമാരായ ബി.ആര്‍ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങുന്ന ബെഞ്ചിനോട് അദ്ദേഹം പറഞ്ഞു.

ഹൈക്കോടതികളില്‍ ഹാജരാകുമ്പോള്‍ ഇതേ അഭിഭാഷകര്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും എന്നാല്‍ ഇവിടെ അവര്‍ ഒരേസമയം വാദിക്കുകയാണെന്നും ഉന്നത നിയമ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘യു.കെയില്‍ ഒരു സമയം ഒരു അഭിഭാഷകന് മാത്രമേ കോടതിയെ അഭിസംബോധന ചെയ്യാന്‍ കഴിയൂ,” അഭിഭാഷകര്‍ ഈ രീതിയില്‍ വാദിക്കരുതെന്ന് സി.ജെ.ഐ നിരീക്ഷിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സി.എ.എയുടെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി ബുധനാഴ്ച തീരുമാനിച്ചെങ്കിലും അതിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.