ലണ്ടന്‍: ട്രാന്‍സ്ഫര്‍ ജാലകത്തില്‍ തന്നെ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച ഏക ക്ലബ് ബാഴ്‌സിലോണയാണെന്ന് വെളിപ്പെടുത്തി ചെല്‍സിയുടെ ബ്രസീലിയന്‍ താരം വില്യന്‍. സ്‌പോര്‍ട്ട്‌സ് മാഗസിന്‍ ഇ.എസ്.പി.എന്നിനോടാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.
ഇതോടെ താരത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്തുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമായി.
ALSO READ: അമ്പരപ്പിച്ച് വീണ്ടും മന്ദാന; റെക്കോഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ ഓപ്പണറുടെ പ്രകടനം
ബാഴ്‌സിലോണ വില്യനായി രംഗത്തുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും, ബോര്‍ഡക്‌സിന്റെ വിങ്ങര്‍ മാല്‍ക്കത്തെ ബാഴ്‌സ ക്യാംപിലെത്തിച്ചതോടെ വില്യനെ ബാഴ്‌സ വാങ്ങില്ലെന്ന് ഉറപ്പായിരുന്നു. ഇതിനിടെ ആണ് ബാഴ്‌സ തനിക്കായി ചെല്‍സിയെ സമീപിച്ചെന്ന് താരം വ്യക്തമാക്കിയത്.
ചെല്‍സിയില്‍ തുടരുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും താരം പറഞ്ഞു. ക്ലബിന് എന്നെ വില്‍ക്കണം എന്നായിരുന്നു താല്പര്യമെങ്കിലും, ചെല്‍സിയില്‍ തുടരുന്നതില്‍ സന്തുഷ്ടനാണ്- താരം പറഞ്ഞു.
ALSO READ: ഉപ്പളയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍
പുതിയ കോച്ച് മൗറീസിയോ സാരിയുടെ കീഴില്‍ തനിക്ക് മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് വില്യന്‍.
ബാഴ്‌സിലോണ ഈ സീസണില്‍ സ്വന്തമാക്കിയത് 4 പ്രമുഖ താരങ്ങളേയാണ്. ഇതില്‍ വില്യന്‍ ഇടംകണ്ടെത്തിയിരുന്നില്ല. ആര്‍തുറോ വിദാല്‍, ആര്‍തര്‍ മെലോ, ക്ലെമന്റെ ലെങ്ങ്‌ലെറ്റ്, മാല്‍ക്കം എന്നിവരാണ് ബാഴ്‌സിലോണയിലെത്തിയ പ്രധാന താരങ്ങള്‍.
താരം ചെല്‍സിയില്‍ തുടരുകയാണെന്ന് സ്ഥിരീകരിച്ചതോടെ ബെല്‍ജിയം താരം ഏദന്‍ ഹസാര്‍ഡിനൊപ്പം ഈ സീസണിലും വില്യന്‍ ചെല്‍സിയുടെ ആക്രമണനിരയ്ക്ക് മൂര്‍ച്ഛ പകരും.