'പുരുഷ ഹിന്ദു ബ്രാഹ്മണർ മാത്രം അപേക്ഷിക്കുക'; ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിജ്ഞാപനം വിവാദത്തിൽ
Kerala News
'പുരുഷ ഹിന്ദു ബ്രാഹ്മണർ മാത്രം അപേക്ഷിക്കുക'; ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിജ്ഞാപനം വിവാദത്തിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th October 2023, 5:04 pm

തിരുവനന്തപുരം: ക്ഷേത്രം കുക്ക് തസ്തികയിലേക്ക് ബ്രാഹ്മണ പുരുഷന്മാർ മാത്രം അപേക്ഷിക്കുവാൻ വിജ്ഞാപനമിറക്കി കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ്.

മലയാളം എഴുതാനും വായിക്കാനുമറിയാവുന്ന ശാരീരികക്ഷമതയുള്ള പുരുഷ ഹിന്ദു ബ്രാഹ്മണർക്ക് അപേക്ഷിക്കാമെന്ന് പറയുന്ന വിജ്ഞാപനത്തിൽ ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാൻ അവസരമില്ല.

അതേസമയം, 1983ൽ സ്ഥാപിച്ച ഗുരുവായൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് റഗുലേഷൻ ചട്ടപ്രകാരമാണ് നിയമനങ്ങൾ നടക്കുന്നതെന്നാണ് ദേവസ്വം ബോർഡ് അധികൃതരുടെ വിശദീകരണം. 2015ലെയും 2016ലെയും ചെറിയ ഭേദഗതികൾക്ക് പുറമേ വലിയ മാറ്റങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

നേരത്തെ ഗുരുവായൂർ ക്ഷേത്രത്തിൽ താൽക്കാലികമായി കുക്കിനെ നിയമിച്ചപ്പോഴും ബ്രഹ്മണരോട് മാത്രം അപേക്ഷിക്കാൻ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. എന്നാൽ തീരുമാനം പിൻവലിക്കാൻ ദേവസ്വം ബോർഡ് തയ്യാറായിരുന്നില്ല.

ദേവസ്വം ബോർഡ് പി.എസ്.സിക്ക് വിടുമെന്ന് തെരഞ്ഞെടുപ്പ് പത്രികയിൽ എൽ.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നിയമന പ്രക്രിയകൾക്കായി ദേവസ്വം റിക്രൂട്മെന്റ് ബോർഡ് സ്ഥാപിക്കുകയായിരുന്നു.

Content Highlight: Only Male Hindhu Brahmins can apply; Controversial circular by Guruvayoor Devaswam Board