| Sunday, 20th May 2018, 6:47 pm

ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുന്നത് കുമാരസ്വാമി മാത്രം, ആര്‍.ആര്‍.നഗര്‍-ജയനഗര്‍ തെരഞ്ഞെടുപ്പുകളില്‍ സഖ്യമായി മത്സരിക്കുന്നത് ചര്‍ച്ചചെയ്യും: ഡി.കെ. ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക മുഖ്യമാന്ത്രിയായി എച്ച്.ഡി കുമാരസ്വാമി ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. ധനകാര്യവകുപ്പ് കുമാരസ്വാമി കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. തിങ്കളാഴ്ച്ച രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരമാണ് സത്യപ്രതിജ്ഞ മാറ്റിവച്ചിരിക്കുന്നത്.

എന്നാല്‍ കുമാരസ്വാമി മാത്രമാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല.


Also Read: ‘രാഷ്ട്രീയത്തില്‍ ശോഭിക്കണോ? എങ്കില്‍ വിവാഹം കഴിക്കാതിരിക്കൂ… ഇതുതന്നെയാണ് മോദിയുടെ വിജയരഹസ്യം’, വിവാദ ആഹ്വാനവുമായി ബി.ജെ.പി മന്ത്രി


മന്ത്രിമാരുടെ വകുപ്പുകള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു എന്ന് ഐ.എന്‍.സി നേതാവ് ഡി.കെ. ശിവകുമാര്‍ അറിയിച്ചു. “ആര്‍.ആര്‍ നഗര്‍, ജയനഗര്‍ തെരഞ്ഞെടുപ്പുകളില്‍ സഖ്യമായി മത്സരിക്കുന്നതും ചര്‍ച്ചചെയ്യും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമിയ്ക്ക് ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം അനുവദിച്ചെങ്കിലും സത്യപ്രതിഞ്ജാ ചടങ്ങു കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാരസ്വാമി അറിയിച്ചിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടില്ലെന്നും കുമാരസ്വാമി അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് 20ഉം ജെ.ഡിഎസിന് 13 ഉം മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് നിലവിലുള്ള സൂചന.


Watch DoolNews:

We use cookies to give you the best possible experience. Learn more