കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
അമിത്ഷായ്ക്കും മോദിക്കും തലയ്ക്ക് കാര്യമായ പ്രശ്‌നമുണ്ടെന്നും മമത പറഞ്ഞു.
ബി.ജെ.പിക്ക് രണ്ട് സിന്‍ഡിക്കേറ്റുകളുണ്ടെന്നും ഒരാള്‍ ദല്‍ഹി, ഗുജറാത്ത്, യു.പി എന്നിവിടങ്ങളില്‍ കലാപം സ്‌പോണ്‍സര്‍ ചെയ്ത കലാപകാരിയാണെന്നും മറ്റൊന്ന് വ്യാവസായിക വളര്‍ച്ചയെ മന്ദഗതിയിലാക്കിയെങ്കിലും താടി വളര്‍ത്തുകയാണെന്നും മമത പറഞ്ഞു.
” ചിലപ്പോള്‍ അദ്ദേഹം സ്വയം ഗാന്ധിജിക്ക് മുകളിലാകും, രവീന്ദ്രനാഥ ടാഗോറിന് മുകളിലാകും ചിലപ്പോള്‍ സ്വയം സ്വാമി വിവേകാനന്ദന്‍ എന്ന് സ്വയം വിളിക്കുകയും സ്റ്റേഡിയങ്ങള്‍ക്ക് പേരിടുകയും ചെയ്യും. ഒരു ദിവസം അദ്ദേഹം രാജ്യം വിറ്റ് സ്വന്തം പേര് നല്‍കും. അവരുടെ തലയില്‍ എന്തോ കുഴപ്പം ഉണ്ട്. ഒരു സ്‌ക്രൂ അയഞ്ഞതായി തോന്നുന്നു, ” മമത പറഞ്ഞു.
കഴിഞ്ഞദിവസം മമതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു.
മമത ഡെങ്കിയുടേയും, മലേറിയയുടേയും സുഹൃത്തിനെപ്പോലെയാണെന്നും ഡെങ്കി, മലേറിയ എന്നിവയില്‍ നിന്ന് മുക്തി നേടണമെങ്കില്‍ നിങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
അതേസമയം, ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പാക്കുക പൗരത്വനിയമമാണെന്ന് നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു. ആദ്യ കാബിനറ്റില്‍ തന്നെ നിയമം നടപ്പിലാക്കാനുള്ള ഉത്തരവിടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക