ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത് ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. നിയമം പിന്‍വലിക്കുന്നതിന് മുന്‍പായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിലാണ് സര്‍ക്കാരിന്റെ പരാമര്‍ശം.
വസ്തുതകളും കാരണങ്ങളും വിശദീകരിച്ചുള്ള കുറിപ്പില്‍ കാര്‍ഷിക നിയമത്തിന്റെ ഗുണഫലങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ലെന്നും പറയുന്നുണ്ട്.
‘ഒരു കൂട്ടം കര്‍ഷകര്‍ മാത്രമാണ് പ്രതിഷേധിച്ചത്. എന്നാല്‍ അവരെ ബോധ്യപ്പെടുത്താനായില്ല,’ കുറിപ്പില്‍ പറയുന്നു.
കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപന സമയത്തും ഒരു കൂട്ടം കര്‍ഷകര്‍ എന്ന് മാത്രമായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
കഴിഞ്ഞ നവംബര്‍ 19 നാണ് നരേന്ദ്ര മോദി മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുകയാണ് എന്ന് പ്രഖ്യാപിച്ചത്. ഇത് സ്വാഗതം ചെയ്ത കര്‍ഷകര്‍ തങ്ങള്‍ ഉന്നയിച്ച ആറ് ആവശ്യങ്ങള്‍ കൂടി സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എം.എസ്.പി നിയമമാക്കുക എന്നതായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: “Only Group Of Farmers Protesting”: Government In Farm Laws Repeal Note