| Monday, 25th November 2019, 4:30 pm

ആത്മാഭിമാനമില്ലാത്ത വിഡ്ഡികള്‍ മാത്രമേ ബി.ജെ.പിയെ പിന്തുണയ്ക്കൂ; രൂക്ഷവിമര്‍ശനവുമായി ധ്രുവ് റാഠി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാര്‍ രൂപീകരിച്ച ബി.ജെ.പി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂട്യൂബര്‍ ധ്രുവ് റാഠി.

പൂജ്യം പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടിയാണ് ഇന്ന് ബി.ജെ.പിയെന്നും ആ പാര്‍ട്ടിക്ക് വിശ്വാസ്യതയും സത്യസന്ധതയും നഷ്ടപ്പെട്ടു കഴിഞ്ഞെന്നും ധ്രുവ് റാഠി പറഞ്ഞു.

മറ്റ് കക്ഷികളില്‍ നിന്ന് മൂന്നാം കിട വില്‍പ്പന ചരക്കുകളെ വാങ്ങി അവര്‍ സര്‍ക്കാരുകള്‍ രൂപീകരിക്കുകയാണ്. പണത്തിലൂടെ മാത്രം അവര്‍ മുന്നോട്ടുപോകുകയാണ്. ആത്മാഭിമാനമില്ലാതെ വിഡ്ഡികള്‍ മാത്രമേ അത്തരമൊരു പാര്‍ട്ടിയെ പിന്തുണയ്ക്കൂവെന്നും ധ്രുവ് റാഠി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”മഹാരാഷ്ട്ര, കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഹരിയാന ..ഇന്നത്തെ ബി.ജെ.പിക്ക് പ്രത്യയശാസ്ത്രവും വിശ്വാസ്യതയും സത്യസന്ധതയും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു.

മറ്റ് കക്ഷികളില്‍ നിന്ന് മൂന്നാം കിട വില്‍പ്പന ചരക്കുകളെ വാങ്ങി അവര്‍ സര്‍ക്കാരുകള്‍ രൂപീകരിക്കുകയാണ്. പണത്തിലൂടെ മാത്രം അവര്‍ മുന്നോട്ടുപോകുകയാണ്. ആത്മാഭിമാനമില്ലാതെ വിഡ്ഡികള്‍ മാത്രമേ അത്തരമൊരു പാര്‍ട്ടിയെ പിന്തുണയ്ക്കൂ”- എന്നായിരുന്നു ധ്രുവ് റാഠി ട്വിറ്ററില്‍ കുറിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി നിരവധി തവണ ധ്രുവ് റാഠി രംഗത്തെത്തിയിരുന്നു. യൂട്യൂബ് വീഡിയോകളിലൂടെയാണ് ധ്രുവ് ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രംഗത്തെത്താണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോദിയുടെ ഗംഗാ ശുചീകരണം, പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമം, സ്നാനഘട്ടങ്ങളുടെ ശുചീകരണം, സ്വച്ഛ് ഭാരത് തുടങ്ങി മോദി വാഗ്ദാനം ചെയ്ത പദ്ധതികളൊന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് വിവിധ വീഡിയോകളിലൂടെ ധ്രുവ് റാഠി തുറന്നുകാട്ടിയിരുന്നു. മോദിയുടെ ക്യാമറാ പ്രണയവും ക്യാമറ മറഞ്ഞുനിന്ന സുരക്ഷാ ഉദ്യോഗസ്ഥനെ മോദി ശകാരിക്കുന്ന വീഡിയോകളുമെല്ലാം പങ്കുവെച്ച് ധ്രുവ് പ്രധാനമന്ത്രിയുടെ നടപടിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more