ന്യൂദല്‍ഹി: താന്‍ രാജ്യസഭാ എം.പിയായത് ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ നടത്തിയ വിധി പ്രസ്താവങ്ങളുടെ പ്രതിഫലമായാണ് എന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി. ശനിയാഴ്ച ടൈംസ് നൗ ചാനലിന്റെ ഫ്രാങ്ക്‌ലി സ്പീക്കിംഗ് വിത്ത് നവിക കുമാര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിരമിച്ചതിന് ശേഷം രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത് തൊഴിലായിട്ടല്ല സേവനമായിട്ടാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ചീഫ് ജസ്റ്റിസായി വിരമിച്ചതിന് ശേഷം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് ഒരു തൊഴിലാണെന്ന് കരുതുന്നുണ്ടോ? ഇത് ശരിയല്ല. എവിടെ നിന്നാണ് ഈ ചിന്തയൊക്കെ വരുന്നത്. വര്‍ഷത്തിലെ 365 ദിവസത്തില്‍ നിങ്ങള്‍ ഒരു സെഷനില്‍ പങ്കെടുക്കുന്നത് 60 ദിവസം മാത്രമാണ്. നിങ്ങളുടെ ശമ്പളം വിരമിച്ച ഒരു ചീഫ് ജസ്റ്റിസിന് ലഭിക്കുന്നതിനേക്കാള്‍ കുറവോ അല്ലെങ്കില്‍ തുല്യമോ ആയിരിക്കും. എന്നിട്ടും നിങ്ങള്‍ പറയുന്നു അതൊരു ജോലിയാണ്. അതും ഞാന്‍ പുറപ്പെടുവിച്ച വിധികള്‍ക്കുള്ള പ്രതിഫലമാണ് എന്നൊക്കെ.’
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് മാത്രമെ ഇത്തരത്തില്‍ ചിന്തിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഞ്ജന്‍ ഗൊഗോയിയെ തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.
WATCH THIS VIDEO: