ലക്നൗ: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍. ബി.ജെ.പിയ്ക്കെതിരെ ആത്മാര്‍ത്ഥമായി നിലകൊള്ളുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. പി.ടി.ഐയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ബി.ജെ.പിയ്ക്കെതിരെ ആത്മാര്‍ത്ഥമായി ആരെങ്കിലും പോരാടുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണ്. മറ്റുള്ളവര്‍ക്കെല്ലാം പേടിയാണ്. കോണ്‍ഗ്രസ് വളരെ ഗൗരവത്തോടെയാണ് ബി.ജെ.പിയ്ക്കെതിരെ നീങ്ങുന്നത്.’
ജനങ്ങള്‍ പഴയപോലെ കോണ്‍ഗ്രസില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധി കിഴക്കന്‍ യു.പിയുടെ ചുമതല ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ട ഊര്‍ജ്ജം തിരികെ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.