ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി ഗെഹ്‌ലോട്ട് സര്‍ക്കാരിലെ രണ്ടംഗങ്ങള്‍ സച്ചിന്‍ പൈലറ്റിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയാണ് സച്ചിന്‍ പൈലറ്റിനൊപ്പാണ് താനെന്ന് പ്രഖ്യാപിച്ചത്.
എ.എന്‍.ഐയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സമരകാലത്ത് സച്ചിന്‍ പൈലറ്റ് പൊലീസ് മര്‍ദ്ദനം ഏറ്റുവാങ്ങിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ടൂറിസം മന്ത്രി വിശ്വേന്ദ്രസിംഗ് സച്ചിനുള്ള പിന്തുണ അറിയിച്ചത്.
അതേസമയം അശോക് ഗെഹ്‌ലോട്ടിന് 84 എം.എല്‍.എമാരുടെ പിന്തുണ മാത്രമേയൂള്ളൂവെന്ന് സച്ചിന്റെ ക്യാംപിലുള്ളവര്‍ അവകാശപ്പെട്ടു. ഹൈക്കമാന്റുമായി ഒരു ചര്‍ച്ചയും നടത്തുന്നില്ലെന്നും സച്ചിന്‍ പൈലറ്റിനോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
— Vishvendra Singh Bharatpur (@vishvendrabtp) July 13, 2020
അതേസമയം സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം തുടരവെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ശക്തി തെളിയിച്ചു. നൂറ് എം.എല്‍.എമാരെ ജയ്പൂരിലെ വസതിയിലെത്തിച്ചാണ് ഗെലോട്ട് തന്റെ സര്‍ക്കാരിന്റെ ശക്തി പ്രകടിപ്പിച്ചത്.
30 എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്ന സച്ചിന്‍ പൈലറ്റിന്റെ അവകാശ വാദത്തിന് പിന്നാലെയായിരുന്നു ഇത്.