മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നവര്‍ അറിയാന്‍
Big Buy
മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നവര്‍ അറിയാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th August 2014, 9:14 pm

[] മുംബൈ: മറ്റ് ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാനുള്ള അവസരം രണ്ടായി ചുരുങ്ങുന്നു. നിലവില്‍ ഇതര ബാങ്കുകളുടെ എ.ടി.എം സേവനങ്ങള്‍ ഉപയോഗിച്ച് ഒരു മാസം അഞ്ച് തവണ വരെ സൗജന്യമായി പണം പിന്‍വലിക്കാം.

പുതിയ നിയമം വരുന്നതോടെ ഓരോ തവണ മറ്റൊരു എടിഎം ഉപയോഗിക്കുമ്പോഴും 20 രൂപ വീതം അധികം നല്‍കേണ്ടി വരും. ഇതുവരെ 15 രൂപയായിരുന്നു ഈടാക്കിയിരുന്നത്.

ഇതു വഴി ഉപഭോക്താക്കള്‍ എ.ടി.എം സേവനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ ബാങ്കുകള്‍ക്ക് ഉണ്ടാവുന്ന അധിക ബാധ്യത പരിഹരിക്കാനാവുമെന്നാണ് ആര്‍.ബി.ഐ വിലയിരുത്തുന്നത്.

2009 ലാണ് ഹോം ബാങ്കിന്റേതല്ലാത്ത മറ്റ് എ ടി എം സേവനങ്ങളുടെ ഉപയോഗം സൗജന്യമാക്കിയത്. പിന്നീട് പണം പിന്‍വലിക്കാനുള്ള പരിധി മാസത്തില്‍ അഞ്ചു തവണയാക്കി റിസര്‍വ് ബാങ്ക് പരിമിതപ്പെടുത്തിയിരുന്നു.

എന്നാല്‍ എ.ടി.എം സേവനങ്ങള്‍ കുറവായ ഗ്രാമങ്ങളില്‍ പണം സൗജന്യമായി  പിന്‍വലിക്കാനുള്ള പരിധിയില്‍ മാറ്റം വരുത്തരുതെന്ന്  ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.