[]ന്യൂദല്‍ഹി: മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈവശം വെക്കുന്ന ഭൂമി 15 ഏക്കറില്‍ കൂടാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്കയച്ച ദേശീയ ഭൂപരിഷ്‌കരണനയത്തിന്റെ കരടുരേഖയിലാണ് ഇക്കാര്യം പറയുന്നത്.
മത-വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് പുറമേ, താട്ടം മേഖല, മത്സ്യക്കൃഷിപ്പാടങ്ങള്‍, വ്യവസായ സംഘടനകള്‍ എന്നിവയ്ക്കും നിര്‍ദേശം ബാധകമാണ്.[]
ഇവര്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന ഇളവുകള്‍ പരിമിതപ്പെടുത്തി 15 ഏക്കറാക്കി കുറക്കണമെന്നും നിര്‍ദേശദത്തില്‍ പറയുന്നു. അധികഭൂമി പിടിച്ചെടുത്ത് ഏകജാലകം വഴി നിശ്ചിത സമയത്തിനുള്ളില്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
കൃഷി ഭൂമിക്കും പരിധി നിശ്ചയിക്കാനും കരട് രേഖയില്‍ പറയുന്നുണ്ട്. ഭൂപരിധി നിശ്ചയിച്ച ശേഷം അധികഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ തയ്യാറാക്കണം.
ദാനഭൂമിയും വഖഫ് ഭൂമിയുമൊക്കെ കൈകാര്യം ചെയ്യാന്‍ ി നിലവില്‍ പ്രത്യേക സംവിധാനങ്ങളൊന്നുമില്ല അതിനാല്‍ അതത് സര്‍ക്കാരുകള്‍ ഇത് കാര്യക്ഷമമായി ചെയ്യണം.
ഇത്തരം ഭൂമികള്‍ പാട്ടത്തിന് നല്‍കുന്നതും സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റഴിക്കുന്നതും പതിവാണ്. ഇത് നിര്‍ത്തലാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.