| Friday, 24th March 2017, 12:51 pm

'ഡിജിറ്റല്‍ സംരംഭം ഒരു മരീചിക അല്ല' ഓണ്‍ലൈന്‍ സംരംഭകര്‍ക്കായി രണ്ട് ദിവസത്തെ വര്‍ക്ക് ഷോപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഓണ്‍ലൈന്‍ സംരംഭകര്‍ക്കായി രണ്ട് ദിവസത്തെ വര്‍ക്ക് ഷോപ്പ് നടത്തുന്നു. ഡിജിറ്റല്‍ സംരംഭം ഒരു മരീചിക എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചുകൊണ്ട് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ വെച്ചാണ് വര്‍ക്ക്ഷോപ്പ് നടക്കുക.

ഡിജിറ്റല്‍ ബിസിനസിന് ഇന്ന് പ്രസക്തി ഏറി വരുന്ന കാലത്ത് സംരംഭങ്ങള്‍ തുടങ്ങുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ക്ക്ഷോപ്പ് നടത്തുന്നത്. 20-22 % ആണ് ഇതിന്റെ വളര്‍ച്ചാ നിരക്ക് എന്നുള്ളത് നിലവിലുള്ള സംരംഭകരെയും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നു.

നിലവില്‍ ഉള്ള ഒരു സംരഭത്തിന് ലൈവ് ആയിട്ടിള്ള ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും ഉണ്ടെങ്കില്‍ ആ സംരംഭത്തിന്റെ ബിസിനസ്സും ജനപ്രീതിയും ഉയരാന്‍ ഉള്ള സാധ്യത ഇരട്ടി ആണ്. ഒരു പുതു സംരംഭകന്‍ ആണെങ്കില്‍ കുറഞ്ഞ മുതല്‍ മുടക്കില്‍ കുറഞ്ഞ റിസ്‌കില്‍ ഒരു സംരംഭം തുടങ്ങാനും വിജയിപ്പിക്കാനും കഴിയും എന്നുള്ളത് കൂടുതല്‍ സംരംഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നു.

ഓണ്‍ലൈന്‍ ബിസിനസ്സ് ഒരു “ബാലികേറാമല”യാണെന്നാണ് പലരുടെയും ധാരണയെന്നും എന്നാല്‍ കംപ്യൂട്ടറില്‍ അടിസ്ഥാന അറിവ് ഉള്ളവര്‍ക്ക് പോലും ഈ അനന്ത സാധ്യതയുടെ രുചി രുചിക്കാനാവുമെന്നുമാണ് സംഘാടകര്‍ പറയുന്നത്. ആരും അത് മനസ്സിലാക്കാത്തത് കൊണ്ട് തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന പേരിലും മറ്റും ഇതറിയാത്തവരെ ചിലര്‍ ചൂഷണം ചെയ്യുന്നു. അതിനാല്‍ ഒരു ഓണ്‍ലൈന്‍ സംരംഭം അല്ലങ്കില്‍ സോഷ്യല്‍ മീഡിയ പ്രമോഷന്‍ എന്നുള്ളത് ഇനി ഒരു സംരംഭകനും ഒരു മരീചിക ആകരുത് എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.

ഈ ഒരൊറ്റ ലക്ഷ്യം മുന്‍നിര്‍ത്തി 150 ഡിജിറ്റല്‍ സംരംഭകരെ നിര്‍മിക്കുന്നതിനായാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.
വര്‍ക്ക്ഷോപ്പ് നയിക്കുന്നത് 10 വര്‍ഷത്തോളം സമാന വര്‍ക്ക്ഷോപ്പുകള്‍ വിദേശത്ത് വച്ച് നടത്തി പരിചയമുള്ള വിദഗ്ധരാണ്. മലയാളത്തിലാണ് വര്‍ക്ക്ഷോപ്പ് നടത്തുക.

ഓണ്‍ലൈനായി എങ്ങനെ ഒരു ബിസിനസ്സ് തുടങ്ങാം, നിലവിലുള്ള ഒരു സംരംഭം എങ്ങനെ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പ്രമോഷന്‍ സാധ്യമാക്കാം, എങ്ങനെ ഒരു നല്ല പെയ്മെന്റ് ഗെയിറ്റ്വേ ഉണ്ടാക്കാം, എന്താണ് ഒരു നല്ല വെബ്സൈറ്റിന്റെ ഘടകങ്ങള്‍, ഒരു വെബ്സൈറ്റ് എങ്ങനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാം, എന്താണ് എസ്.ഇ.ഒ, തുടങ്ങി നിരവധി വിഷയങ്ങള്‍ വര്‍ക്ക്ഷോപ്പിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കാം: http://www.signin2017.com/

We use cookies to give you the best possible experience. Learn more