ഒരിക്കല്‍ എന്റെ കണ്ണടയുടെ കാലു പൊട്ടി. ആരോടും ഈ കാര്യങ്ങള്‍ ഒന്നും പറയാതെ നേരേ കണ്ണടക്കടയില്‍ പോയി കണ്ണട ബുക്ക് ചെയ്ത് അഡ്വാന്‍സ് കൊടുത്തു. തുടര്‍ന്ന് വീട്ടില്‍ വന്ന് ഫേസ് ബുക്ക് തുറന്നപ്പോഴേക്കും കണ്ണടകളുടെയും ഫ്രേമുകളുടേയും പരസ്യത്തിന്റെ ബഹളങ്ങള്‍. ഇതെങ്ങനെ സംഭവിക്കുന്നു? ഇത് തികച്ചും യാദൃശ്ചികമാണോ ? ഞാനറിയാതെ ആരോ എന്നെ പിന്തുടരുന്നുണ്ടോ?
നിങ്ങള്‍ റോഡിലൂടെ നടക്കുമ്പോള്‍ ആരെങ്കിലും പോകുന്ന വഴിയേ എല്ലാം യാതൊരു ഉപദ്രവവും ചെയ്യാതെ വെറുതേ ഒരാള്‍ പിന്തുടരുന്നതില്‍ അസ്വസ്ഥത തോന്നാറുണ്ടോ? നിങ്ങളൊരു കടയില്‍ കയറുമ്പോള്‍ അയാള്‍ പിറകേ വന്ന് എന്തെല്ലാം സാധനങ്ങള്‍ വാങ്ങുന്നു എന്ന് അറിയുന്നതിലോ പരിശോധിക്കുന്നതിലോ എന്തെങ്കിലും കുഴപ്പങ്ങള്‍ ഉള്ളതായി തോന്നുന്നുവോ? നമ്മുടെ ഓഫ് ലൈന്‍ ജീവിതത്തില്‍ ഇതൊന്നും ഒരിക്കലും അംഗീകരിച്ച് കൊടുക്കാന്‍ നാം തയ്യാറല്ല.
പണ്ട് നാം ഓഫ് ലൈന്‍ ആയി ചെയ്തിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി ചെയ്യുന്നു. ഓഫ്ലൈന്‍ ആയി നമ്മളെ പിന്തുടരുന്നവരെ എളുപ്പത്തില്‍ തിരിച്ചറിയാനും അവരില്‍ ഒരു കണ്ണുവയ്ക്കാനും സാധിക്കുമായിരുന്നു. പക്ഷേ ഓണ്‍ലൈനിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ് സങ്കീര്‍ണ്ണവുമാണ്.
ഒരിക്കല്‍ എന്റെ കണ്ണടയുടെ കാലു പൊട്ടി. ആരോടും ഈ കാര്യങ്ങള്‍ ഒന്നും പറയാതെ നേരേ കണ്ണടക്കടയില്‍ പോയി കണ്ണട ബുക്ക് ചെയ്ത് അഡ്വാന്‍സ് കൊടുത്തു. തുടര്‍ന്ന് വീട്ടില്‍ വന്ന് ഫേസ് ബുക്ക് തുറന്നപ്പോഴേക്കും കണ്ണടകളുടെയും ഫ്രേമുകളുടേയും പരസ്യത്തിന്റെ ബഹളങ്ങള്‍. ഇതെങ്ങനെ സംഭവിക്കുന്നു? ഇത് തികച്ചും യാദൃശ്ചികമാണോ ? ഞാനറിയാതെ ആരോ എന്നെ പിന്തുടരുന്നുണ്ടോ?
ഒരു വിഷയത്തെ സംബന്ധിച്ച് ഗൂഗിളില്‍ പരതുമ്പോഴും ഓണ്‍ലൈന്‍ ആയി ചര്‍ച്ച ചെയ്യുമ്പോഴും അതിനൊട് അനുബന്ധിച്ചുള്ള പരസ്യങ്ങള്‍ വരുന്നത് സ്വാഭാവികം. വളരെ ലളിതമായ കുക്കീസ്, സെര്‍ച്ച് ഹിസ്റ്ററി തുടങ്ങിയവയിലൂടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഇത് സാദ്ധ്യമാകുന്നത്. പക്ഷേ ഇതൊന്നുമല്ലാതെ നിത്യ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ എങ്ങിനെ ഓണ്‍ ലൈന്‍ ആയി എത്തുന്നു? നമ്മള്‍ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുമ്പോഴും ഒരു ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോഴും ഫേസ്ബുക്ക് ഇതിനെ കാണുന്നത് മറ്റു പല രീതിയിലും ആണ്.
ഒരു പ്രൊഫൈല്‍ ഫോട്ടോയില്‍ തന്നെ ആ വ്യക്തിയെക്കുറിച്ചുള്ള പല വിവരങ്ങളും അപഗ്രഥിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകള്‍ ഉണ്ട്. ഉദാഹരണമായി കണ്ണട വച്ചുള്ള പ്രൊഫൈല്‍ ഫോട്ടോ ആണെങ്കില്‍ അയാള്‍ കണ്ണട ഉപയോഗിക്കാറുള്ള ആളാണെന്നും നരച്ച മുടി, പ്രൊഫൈല്‍ ഫോട്ടോയിലെ ബാക് ഗ്രൗണ്ടില്‍ ഉള്ള വിവരങ്ങള്‍ അപഗ്രഥിച്ചുകൊണ്ടുള്ള ലോക്കേഷന്‍ വിവരങ്ങള്‍.
നിങ്ങള്‍ താജ്മഹലിന്റെ ബാക്ഗ്രൗണ്ട് പിക്ചര്‍ ഉള്ള ഒരു പ്രൊഫൈല്‍ ഫോട്ടോ മാത്രം ഇട്ടാലും ചിലപ്പോള്‍ ആഗ്രയില്‍ പേഠയുടേയും ആഗ്രയില്‍ ഹോട്ടലുകളുടേയും വിവരങ്ങള്‍ പരസ്യങ്ങളായി കണ്ടേക്കാം. കണ്ണട വച്ചുള്ള പ്രൊഫൈല്‍ ചിത്രങ്ങളും ഗ്രൂപ് ഫോട്ടോകളും ആണെങ്കില്‍ സ്വാഭാവികമായും ലെന്‍സുകളുടേയും ഫ്രേമുകളുടേയും പരസ്യങ്ങള്‍ കൂടുതലായി കാണാം മുടി നരച്ച ആളാണെങ്കില്‍ ഹെയര്‍ ഡൈയുടെ പരസ്യങ്ങളും. ഇതിനോടൊപ്പം നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രൗസറുകളില്‍ നിന്നും ലൊക്കേഷന്‍ ഉള്‍പ്പെടെ ലഭിക്കുന്ന വിവരങ്ങള്‍ വേറെയും. സ്മാര്‍ട്ട് ഫോണുകളില്‍ കൂടിയാണ് ഉപയോഗം എങ്കില്‍ പിന്നെ പറയേണ്ടതില്ല.
ആപ്പുകള്‍ക്ക് നിങ്ങളുടെ ഓരോ ചലനവും ഒപ്പിയെടുക്കാനാകും. കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍, ഏത് മൊബൈല്‍ ഫോണ്‍ മോഡല്‍ ആണ് ഉപയോഗിക്കുന്നത്, ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മറ്റ് ആപ്പുകള്‍ , നിങ്ങള്‍ക്ക് വരുന്ന മെസേജുകള്‍, ഗ്യാലറിയില്‍ ഫോട്ടോകള്‍ എന്നു വേണ്ട നിങ്ങളുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ അടുത്ത ബന്ധുക്കളേക്കാളും സുഹൃത്തുക്കളേക്കാളും നന്നായി അറിയുന്നത് പരസ്യ ഏജന്‍സികള്‍ക്ക് ആയിരിക്കും.
യുബര്‍ ഒല തുടങ്ങിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്കോ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കോ അറിയാം എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴേയ്ക്കും കൃത്യമായ ഓഫറുകളുമായി മെസേജുകള്‍ എത്തുന്നത്. നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഇത്തരത്തില്‍ ഫോണില്‍ നിന്നും പുറത്തേയ്ക്ക് പോകുന്നു. സ്മാര്‍ട്ട് ഫോണുകളില്‍ ടൈപ്പ് ചെയ്യുന്നതിനു പകരം വോയ്‌സ് സേര്‍ച്ച് എന്നൊരു ഫീച്ചര്‍ ഉണ്ടല്ലോ. ഇതിനെ വേണമെങ്കിലും ദുരുപയോഗപ്പെടുത്താം അതായത് ഭാര്യ അടുക്കളയില്‍ നിന്നും “അയ്യോ ചിക്കന്‍ മസാല തീര്‍ന്നു പോയല്ലോ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞാല്‍ “ഫേസ് ബുക്ക് ഫീഡില്‍ “Buy Chicken Masala On-line” എന്ന പരസ്യം കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് സാരം (ഇത് ഒരല്‍പം അതിശയോക്തി കലര്‍ത്തിയതാണേ…).
ഇനിയിപ്പോള്‍ സാമ്പത്തിക ഇടപാടുകള്‍ക്കും മറ്റും ആധാര്‍ കാര്‍ഡ് /ബയോമെട്രിക് സംവിധാനങ്ങള്‍ കൂടി നിലവില്‍ വരുന്നതോടെ വ്യക്തി വിവരശേഖരണ സാദ്ധ്യതകള്‍ വിപുലമാവുകയാണ്. അതായത് പലയിടങ്ങളില്‍ നിന്നായി ലഭിക്കുന്ന ഡാറ്റയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള അനുമാനങ്ങള്‍ 100% ശരിയായിക്കോളണം എന്നില്ല. പക്ഷേ ആധാര്‍ ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളുമായി ബന്ധപ്പെടുത്തിയ ഒരു കണ്ണി ലഭിക്കുമ്പോള്‍ ഇത്തരം അനുമാനങ്ങളുടെ ആവശ്യമില്ലാതെ തന്നെ കൃത്യമായ വ്യക്തി വിവരങ്ങള്‍ ലഭിക്കുന്നു. തുടര്‍ന്ന് ഈ ഒരൊറ്റ നമ്പറില്‍ പിടിച്ച് ബാക്കി വിവരങ്ങള്‍ അതിനൊട് ചേര്‍ത്താല്‍ മതി.
വലിയ വലിയ കമ്പനികള്‍ അല്ലേ ഇവര്‍ നമ്മളുടെ ഡാറ്റ ദുരുപയോഗം ചെയ്യുമോ? അവരുടെ വിശ്വാസ്യതയെ ബാധിക്കില്ലേ എന്നെല്ലാം ഒരുപക്ഷേ മിക്കവരും ചിന്തിക്കുന്നുണ്ടാകും. സഹാറ ഇന്ത്യ എന്ന കമ്പനിയെക്കുറിച്ചറിയില്ലേ? നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമ ജയിലിലായപ്പോള്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കാന്‍ കോടതി ഉത്തരവിട്ടു. നിക്ഷേപകരെ സംബന്ധിച്ച രേഖകള്‍ 128 ട്രക്കുകളിലായാണ് എത്തിച്ചത്.
ഇതില്‍ ചില രേഖകളെ ഒരു സാമ്പിള്‍ ആയെടുത്ത് പരിശോധനയ്ക്കയച്ചപ്പോള്‍ പല നിക്ഷേപകരും വീടുപോലും ഇല്ലാത്ത ചേരി നിവാസികള്‍. വീടില്ലെങ്കിലും വിലാസവും മറ്റു രേഖകളുമെല്ലാം ശരിയായിരുന്നു. സഹാറ പോലെ ഒരു വന്‍കിട സ്ഥാപനം ഇത്തരം കള്ളക്കളികള്‍ നടത്തി എങ്കില്‍ ആധാര്‍ വിവരങ്ങള്‍ ഡാറ്റാബേസ് രൂപത്തിലുള്ള റിലയന്‍സ് ഇതൊന്നും ചെയ്യില്ല എന്ന് എങ്ങിനെ ഉറപ്പിക്കാം?
കണ്ണടയുടെ കാലൊടിഞ്ഞപ്പോളിട്ട പോസ്റ്റ്
Also read: അലന്‍ ചേട്ടാ നിങ്ങളാണ് താരം…ബാക്കിയെല്ലാം ഈയം പൂശിയ തകരപ്പാട്ടകള്‍ മാത്രം