| Wednesday, 1st January 2020, 1:54 pm

പൗരത്വ നിയമത്തില്‍ ഓണ്‍ലൈന്‍ പോള്‍ നടത്തി; പണി പാളിയപ്പോള്‍ ഡിലീറ്റ് ചെയ്ത് ജഗ്ഗി വാസുദേവിന്റെ സംഘടന; പോള്‍ ഫലം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരായപ്പോള്‍ ഡിലീറ്റ് ചെയ്ത് ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷന്‍. ഡിസംബര്‍ 30-നു നടത്തിയ പോള്‍ ഇന്ന് ഫൗണ്ടേഷന്റെ ട്വിറ്റര്‍ അക്കൗണ്ടിലില്ലെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരായ പ്രതിഷേധം ന്യായമാണെന്നു കരുതുന്നുണ്ടോ’ എന്ന ചോദ്യത്തിലായിരുന്നു പോള്‍ നടത്തിയത്. ഇതോടൊപ്പം ജഗ്ഗി വാസുദേവ് പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ചു വിശദീകരിക്കുന്ന വീഡിയോയുടെ ലിങ്കും നല്‍കി. എന്നാല്‍ വളരെപ്പെട്ടെന്നായിരുന്നു കാര്യങ്ങള്‍ കൈവിട്ടു പോയത്.

63 ശതമാനം പേരാണു പ്രതിഷേധങ്ങളെ പിന്തുണച്ച് വോട്ട് ചെയ്തത്. 37 ശതമാനം മാത്രമാണ് പ്രതിഷേധങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. കാര്യം കൈവിട്ടു പോകുമെന്ന പ്രതീതി വന്നപ്പോള്‍ത്തന്നെ ഇഷാ ഫൗണ്ടേഷന്‍ പോള്‍ ഡിലീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി വിഷയങ്ങളില്‍ ഡെക്കാന്‍ ക്രോണിക്കിളും അഭിപ്രായ സര്‍വേ നടത്തിയിരുന്നു.

ഡിസംബര്‍ 17-നു തുടങ്ങിയ പോളിന്റെ ഫലം പുറത്തുവന്നപ്പോള്‍, 64 ശതമാനം പേരും പൗരത്വ ഭേദഗതി ബില്ലിനെയും എന്‍.ആര്‍.സിയെയും എതിര്‍ത്തിരിക്കുന്നത്. 36 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. 6.57 ലക്ഷം ആളുകളാണ് വോട്ട് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി ബില്ലിലും എന്‍.ആര്‍.സിയിലും എന്താണു നിങ്ങളുടെ നിലപാട് എന്നു ചോദിച്ചായിരുന്നു പോള്‍. പിന്തുണയ്ക്കുക, എതിര്‍ക്കുക എന്നീ രണ്ട് ഓപ്ഷനുകളും ഉണ്ടായിരുന്നു. വോട്ടിങ് കൂടാതെ, പോളിന്റെ കമന്റ് ബോക്സിലും ഒരുലക്ഷത്തിലധികം പ്രതികരണങ്ങളാണു വന്നത്.

We use cookies to give you the best possible experience. Learn more