തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രിസഭ യോഗം ഓണ്‍ലൈന്‍ ആയി നടത്താന്‍ തീരുമാനിച്ചു.
കൊവിഡ് അവലോകനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചേരാനിരിക്കുന്ന യോഗമാണ് ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ക്ക് സ്വന്തം വീടുകളിലിരുന്ന് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയും.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രിസഭായോഗം നടത്തുന്നത്.
കൊവിഡ് വ്യാപനം കാരണം നിയമസമ്മേളനം വരെ മാറ്റിവെച്ചിരുന്നു. പകരം മന്ത്രി സഭായോഗം നടത്തിയിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം മാറ്റിവെച്ച് മന്ത്രിസഭാ യോഗം നടത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളെക്കുറിച്ച് തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ തീരുമാനമാകും. തലസ്ഥാനത്ത് രോഗികള്‍ വര്‍ധിക്കുന്നത് കനത്ത ആശങ്ക സൃഷ്ടിക്കുകയാണ്.
തിരുനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുന്നത് സ്ഥിതി വഷളാക്കുകയാണ്. ഇന്നലെ മാത്രം 240 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 218 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ