| Friday, 7th March 2014, 12:45 pm

ഓണ്‍ലൈന്‍ ട്രാഫിക്കിനിടയിലെ 'മഞ്ഞ'വെളിച്ചം

ഡൂള്‍ന്യൂസ് ഡെസ്‌ക്

 വിവാഹിതയായ യുവതി ഒരു യുവാവിനൊപ്പം അവളുടെ വീട്ടില്‍ നിന്നും പിടി
ക്കപ്പെടുന്നു. യുവതിയെയും ചെറുപ്പക്കാരനെയും യുവതിയുടെ കൂടെയും കയ്യിലുമുള്ള രണ്ടു കുട്ടികളെയും ഉള്‍പ്പെടെ പോലീസ്  വാഹനത്തിലേക്ക് കയറ്റുന്നു. കൂടിനിന്ന നാട്ടുകാരില്‍ ആരും തന്നെ ആ കുട്ടികളെ  ഏറ്റു വാങ്ങുകയോ, മൊബൈല്‍ ക്യാമറകളുടെ മുന്നില്‍ നിന്ന് അവരുടെ മുഖം രക്ഷിക്കുകയോ ചെയ്തില്ല.ഭീകരമായ ഈ മനുഷ്യാവകാശ ലംഘനം സൈറ്റുകളിലൊക്കെ ആഘോഷിക്കപ്പെടുകയാണ്.


[share]

എസ്സേയ്‌സ്‌  / ഹൈറുന്നിസ

ഇവള്‍ മലയാളിയാണോ? ഇവളുടെ ഫോട്ടോ കണ്ടാല്‍ മലയാളിയാണെന്ന് തോന്നുമോ?( മുകളില്‍ ടി ഫോട്ടോയും കാണും). അതല്ലെങ്കില്‍ ഇത് മലയാളത്തിലെ ഒരു നായികയാണ്, ഇവളെ തിരിച്ചറിയാമോ (കൂടെ നായികയുടെ മാറിടത്തിന്റെ ഫോട്ടോ) ഇതൊക്കെയാണ് പുതിയ വെബ്‌സൈറ്റ് ട്രെന്‍ഡുകള്‍. ഞാന്‍ എന്നെ വിളിക്കുന്നത് വിമല്‍കുമാറെന്നാണ് എന്ന് പറഞ്ഞ പോലെ ഓണ്‍ലൈന്‍ മീഡിയകളെന്നാണ് ഇവര്‍ സ്വന്തമായി ഇവരെ വിളി്ക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരം വെബ്‌സൈറ്റുകളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ദൃശ്യമുണ്ട്. വിവാഹിതയായ യുവതി ഒരു യുവാവിനൊപ്പം അവളുടെ വീട്ടില്‍ നിന്നും പിടി്ക്കപ്പെടുന്നു. വീട്ടില്‍ നിന്ന് യുവതിയും ചെറുപ്പക്കാരനുമിറങ്ങുമ്പോള്‍ ചുറ്റും കൂടി നിന്നിരുന്ന നാട്ടുകാരുടെ കൂക്കും വിളിയും തെറിയും കേള്‍ക്കാം.

യുവതിയെയും ചെറുപ്പക്കാരനെയും യുവതിയുടെ കൂടെയും കയ്യിലുമുള്ള രണ്ടു കുട്ടികളെയും ഉള്‍പ്പെടെ പോലീസ് തങ്ങളുടെ വാഹനത്തിലേക്ക് കയറ്റുന്നു (ഹാ…. നിര്‍മ്മലമായ നിയമപരിപാലനം). നാട്ടുകാര്‍ തെറിവിളി്ക്കുന്നതിനൊപ്പം ചെറുപ്പക്കാരനെ അടി്ക്കാനും ശ്രമിക്കുന്നുണ്ട്.

കാഴ്ചയില്‍ ആറും മൂന്നും വയസു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് യുവതിയുടെ കൂടെയുണ്ടായിരുന്നത്. കൂടിനിന്ന നാട്ടുകാരില്‍ ആരും തന്നെ ആ കുട്ടികളെ പോലീസ് വാഹനത്തില്‍ കയറ്റും മുമ്പ് ഏറ്റു വാങ്ങുകയോ, മൊബൈല്‍ ക്യാമറകളുടെ മുന്നില്‍ നിന്ന് അവരുടെ മുഖം രക്ഷിക്കുകയോ ചെയ്തില്ല.

ഭീകരമായ ഈ മനുഷ്യാവകാശ ലംഘനം സൈറ്റുകളിലൊക്കെ ആഘോഷിക്കപ്പെടുകയാണ്. ലൈംഗിക ദാരിദ്ര്യത്തില്‍ ഉഴറുന്ന ഭൂരിപക്ഷ ജനത ആ യുവതിയെ തെറി വിളിച്ചും ചെറുപ്പക്കാരന്റെ “ഭാഗ്യ”ത്തില്‍ അസൂയ പൂണ്ടും സംതൃപ്തിയടയുന്നു. അവകാശ ബോധവും നീതിയുമുള്ള ന്യൂനപക്ഷം മാത്രം ഈ അവസരത്തില്‍ അസ്വസ്ഥരാവുന്നു.

ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് സ്വകാര്യതയില്‍ കണ്ടു കഴിഞ്ഞാല്‍ “ഇമ്മോറല്‍ ട്രാഫിക്” ചുമത്തി അറസ്റ്റ് ചെയ്ത് പുള്ളി കുത്തി കുതിരപ്പുറത്ത് ഊരു കാണ്‍കെ എഴുന്നള്ളിക്കാന്‍ ഒരു നിയമവും പറഞ്ഞിട്ടില്ല. എന്നാല്‍ കാലങ്ങളായി ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ നിയമപരിപാലകര്‍ അങ്ങനെയാണ് ചെയ്തുവരുന്നത്.

നിയമത്തിന്റെ പഴുതില്‍ ആ സ്ത്രീയെയും പുരുഷനെയും  ഇങ്ങനെ ചെയ്യാമെങ്കില്‍ നിയമവിരുദ്ധമായി അവിടെ കൂട്ടം കൂടി നില്‍ക്കുകയും ചെറുപ്പക്കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത നാട്ടുകാരെ പിടിച്ചുകൊണ്ടു പോവാനും പോലീസ് ബാധ്യസ്ഥരാണ്. ഇനിയൊരു പക്ഷേ സ്ത്രീയുടെ ഭര്‍ത്താവ് പരാതി നല്‍കിയാല്‍ പോലും പാതിരാത്രി നാടകീയമായി നാട്ടുകാരെയും സാക്ഷ്യപ്പെടുത്തി അവരെ പിടിച്ചുകൊണ്ടുപോവാന്‍ വകുപ്പില്ല.

“വകുപ്പുകള്‍” ഏറെക്കാലമായി നമ്മള്‍ കണ്ടുവരുന്നതാണ്. അതിനാല്‍ തന്നെ അക്കാര്യത്തിലെ ചര്‍ച്ച നീട്ടുന്നില്ല. ന്യൂ മീഡിയ എന്നറിയപ്പെടുന്ന സോഷ്യല്‍ സൈറ്റുകളുടെയും മൂന്നാം കിട മഞ്ഞ പോര്‍ട്ടലുകളുടെയും മനസാക്ഷിയെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.

വ്യവസ്ഥിതി മനുഷ്യന് സംഭാവന ചെയ്ത ദൗര്‍ബല്യങ്ങളെ മുഴുവന്‍ ഊറ്റിക്കുടിച്ച് വളരുന്ന പരാദങ്ങളായി പലപ്പോഴും ഇത്തരം ഓണ്‍ലൈന്‍ കച്ചവടങ്ങള്‍ മാറുന്നു. ഏറ്റവും വില്‍പനാ മൂല്യമുള്ള ഉത്പന്നമായി സ്ത്രീ ശരീരത്തെ ഇവര്‍ അവതരിപ്പിയ്ക്കുന്നു. ലൈംഗികത മാത്രമാണ് മനുഷ്യന്റെ ശരീരവും മനസും നേരിടുന്ന വെല്ലുവിളികളെന്ന് ആളുകളെ ധരിപ്പിക്കുന്നു.

അടുത്തപേജില്‍ തുടരുന്നു


ഈയടുത്തിടെ ഹിറ്റായ “മാഹിത്തെ പെമ്പിള്ളാരെ കണ്ട്ക്കാ” എന്ന പാട്ട് ഒട്ടുമുക്കാല്‍ വരുന്ന ഓണ്‍ലൈന്‍ ജനതയും കേട്ടത് അശ്ലീലച്ചുവയോടെയാണ്. തന്റേടമുള്ള പെണ്‍കുട്ടികളുടെ വെല്ലുവിളിയായി ആ പാട്ടിനെ കേള്‍ക്കാന്‍ അവര്‍ക്കായില്ല. അതുകൊണ്ടുതന്നെയാണ് ആ പാട്ടിനും അതിന്റെ റീമിക്‌സുകള്‍ക്കും പാരഡികള്‍ക്കും ഇത്ര പ്രചാരം ലഭിച്ചതും. പാട്ട് ഹിറ്റായ ഉടന്‍ തന്നെ പാട്ടിനെ കളിയാക്കിക്കൊണ്ടുള്ള വീഡിയോകളും ഇമേജുകളും സൈറ്റുകളില്‍ ഇറങ്ങി. അതും ഹിറ്റ്.


[share]


സ്ത്രീയെ ഒരു പൊതു ഇടത്തില്‍ “അവള്‍” “ഇവള്‍” എന്നെല്ലാം അഭിസംബോധന ചെയ്യുന്നത് സഭ്യമല്ല. എന്നാല്‍ ഒട്ടുമിക്കപ്പോഴും നേരത്തേ പറഞ്ഞ “മഞ്ഞ”കളിലെല്ലാം “അവള്‍” “ഇവള്‍” എന്നെല്ലാമാണ് സിനിമാ നടിമാരുള്‍പ്പെടെയുള്ള സ്ത്രീകളെ അഭിസംബോധന ചെയ്ത് കാണാറ്. തന്നെ അപമാനിക്കുന്നു എന്നു തോന്നിയാല്‍ ഏതൊരു സ്ത്രീക്കും (പുരുഷനും) നിയമത്തിന്റെ സഹായം തേടാവുന്നതാണ്. അതിനു ” മെനക്കെടാതെ” ഇതെല്ലാം സാധാരണമല്ലേ എന്ന നിനവില്‍ നമ്മുടെ സ്ത്രീ സമൂഹവും കഴിഞ്ഞു കൂടുന്നു.

ഈയടുത്തിടെ ഹിറ്റായ “മാഹിത്തെ പെമ്പിള്ളാരെ കണ്ട്ക്കാ” എന്ന പാട്ട് ഒട്ടുമുക്കാല്‍ വരുന്ന ഓണ്‍ലൈന്‍ ജനതയും കേട്ടത് അശ്ലീലച്ചുവയോടെയാണ്. തന്റേടമുള്ള പെണ്‍കുട്ടികളുടെ വെല്ലുവിളിയായി ആ പാട്ടിനെ കേള്‍ക്കാന്‍ അവര്‍ക്കായില്ല. അതുകൊണ്ടുതന്നെയാണ് ആ പാട്ടിനും അതിന്റെ റീമിക്‌സുകള്‍ക്കും പാരഡികള്‍ക്കും ഇത്ര പ്രചാരം ലഭിച്ചതും. പാട്ട് ഹിറ്റായ ഉടന്‍ തന്നെ പാട്ടിനെ കളിയാക്കിക്കൊണ്ടുള്ള വീഡിയോകളും ഇമേജുകളും സൈറ്റുകളില്‍ ഇറങ്ങി. അതും ഹിറ്റ്.

ലൈക്കിനും പബ്ലിസിറ്റിക്കും വേണ്ടി സൈറ്റുകളില്‍ അരങ്ങേറുന്ന സ്ത്രീവിരുദ്ധ മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു നിയന്ത്രണമോ വിലക്കോ ഇല്ല. ആദ്യം പറഞ്ഞ വിവാഹിതയായ യുവതിയുടെ കാര്യത്തില്‍ തന്നെ അവരുടെ കുട്ടികള്‍ അന്യായമായി അനുഭവിച്ച അപമാനത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ ആരു തയ്യാറാവും?

ആ സ്ത്രീക്കോ അവരുടെ ഭര്‍ത്താവിനോ ചെറുപ്പക്കാരനോ നഷ്ടപ്പെട്ട ജീവിതത്തിന് എന്ത് പകരം വെക്കും?  ഉത്തരമില്ല. ഏറ്റവും കുറഞ്ഞത് യുവതിയുടെ കുട്ടികളെയെങ്കിലും പ്രശ്‌നത്തില്‍ നിന്നൊഴിവാക്കാന്‍ അത് സംപ്രേഷണം ചെയ്ത വിവിധ സൈറ്റുകള്‍ക്കാകുമായിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് അവരെ ഏതെങ്കിലും വിധത്തില്‍ ഒഴിവാക്കാനും അവര്‍ ശ്രമിച്ചില്ല. ഒരു വലിയ സാമൂഹ്യ വിപത്തിനെ ചൂണ്ടിക്കാണിക്കുന്ന പ്രാധാന്യത്തോടെ അവരത് ജനങ്ങളിലേക്കെത്തിച്ചു.

ഇടക്കാലത്ത് മങ്ങിപ്പോയ മഞ്ഞപ്പത്ര പ്രവര്‍ത്തനത്തെ പുതിയ കുപ്പിയില്‍ നിറച്ച് വിളമ്പലും പോണ്‍ സൈറ്റുകളുടെ നിരോധനത്തില്‍ നിരാശരായ സമൂഹത്തെ വികലമായി തൃപ്തിപ്പെടുത്തലുമാണ് മിക്ക സ്വതന്ത്ര സൈറ്റുകളുടെയും മുഖ്യ കാര്യപരിപാടി.

അതിനിടയില്‍ റേറ്റിങ് നിലയില്‍ നിന്ന് തള്ളപ്പെട്ട് മുഖം കുത്തി വീഴാതിരിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ സൈറ്റുകളും ചിരട്ടയുടക്കല്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ പരിപാടികള്‍ ഏറ്റെടുക്കുന്നതിലൂടെ മഞ്ഞക്ക് പരമ്പരാഗതമായി ഉണ്ടായിരുന്ന പ്രത്യക്ഷമായ അസ്വീകാര്യതയില്‍ നിന്ന് മോക്ഷം ലഭിക്കും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ലൈസന്‍സ്.

ഇന്ന് വാര്‍ത്താ ചാനലുകളില്‍ എന്റര്‍ടെയ്ന്‍മെന്റ് പരിപാടികളെക്കാള്‍ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ മുന്നിട്ടു നില്‍ക്കുന്നതും എന്റര്‍ടെയ്ന്‍മെന്റില്‍ നിന്ന് ഇന്‍ഫോടെയ്ന്‍മെന്റിലേക്കും അവിടെ നിന്ന് വീണ്ടും എന്റര്‍ടെയ്ന്‍മെന്റിലേക്കും വാര്‍ത്താ ചാനലുകള്‍ ചലിക്കുന്നതും ഈ റേറ്റിങ് റേസില്‍ മുന്നേറാനാണ്.

കച്ചവട കേന്ദ്രീകൃതമായി മാത്രം എന്തിനെയും ഏതിനെയും കണക്കാക്കുന്ന ഒരു സംസ്‌കാരം നമ്മളിലേക്ക് അല്‍പാല്‍പമായി ഇന്‍ജെക്റ്റ് ചെയ്തു നിറക്കാനും പ്രതിരോധ ശക്തി പാടെ നഷ്ടപ്പെട്ട ശരീരങ്ങളായി നമ്മളെ അവശേഷിപ്പിക്കാനുമാണ് ബോധത്തോടെയോ അബോധത്തോടെയോ മേല്‍പ്പറഞ്ഞ സൈറ്റ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.

ഒരു ഗിനിപ്പന്നി പരീക്ഷണത്തിന് ഇരുന്നു കൊടുക്കാതെ പ്രതികരി്ക്കലാവും ഉചിതം. അതിനും ഇപ്പറഞ്ഞ ന്യൂ മീഡിയയില്‍ ഇടമുണ്ട് എന്നതും തിരിച്ചറിയാം.

We use cookies to give you the best possible experience. Learn more