ദല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട സ്ഥാപനങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് സ്‌പോര്‍ട്‌സ് – സിനിമാ താരങ്ങളെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി.
ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ചലച്ചിത്ര താരങ്ങളായ തമന്ന, പ്രകാശ് രാജ് എന്നിവര്‍ക്കൊണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ചൂതാട്ട ആപ്ലിക്കേഷനുകളില്‍ പങ്കെടുത്ത് പണം നഷ്ടപ്പെട്ട് സംസ്ഥാനത്ത് ചെറുപ്പക്കാര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അഭിഭാഷകന്‍ മുഹമ്മദ് റിസ്വി സമര്‍പ്പിച്ച കേസിന് പിന്നാലെയാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രശസ്ത സ്‌പോര്‍ട്‌സ്, സിനിമാ വ്യക്തികള്‍ ഇത്തരത്തിലുള്ള ഫാന്റസി സ്‌പോര്‍ട്‌സ് ആപ്ലിക്കേഷനുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനെ റിസ്വി അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ക്കെതിരെ കോട
തിരെ വിമര്‍ശനം നടത്തിയത്.
ആപ്ലിക്കേഷനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത കോടതി പണമുണ്ടാക്കാന്‍ സാധാരണക്കാരെ ആകര്‍ഷിക്കാന്‍ പ്രശസ്ത വ്യക്തികളെ ഉപയോഗിച്ച് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക്കുന്ന ഉടമകളെയും വിമര്‍ശിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക