ന്യൂദല്‍ഹി: ഫേസ്ബുക്ക് എന്ന പ്ലാറ്റ്‌ഫോമുപയോഗിച്ച് നടക്കുന്ന തട്ടിപ്പുകള്‍ നിരവധിയാണ്.ഫ്‌ളിപ്കാര്‍ട്ടിന്റെ പേരിലാണ് ഇപ്പോള്‍ വ്യാപക തട്ടിപ്പുകള്‍ നടക്കുന്നത്. അത് മാത്രമല്ല പ്രശസ്തമായ പല കമ്പനികളുടെയും ലോഗോ ഉപയോഗിച്ച് ഇപ്പോള്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി ബും ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓണലൈന്‍ വ്യാപാരത്തില്‍ അത്ര പരിചയമില്ലാത്ത ഉപഭോക്താക്കളെയാണ് ഈ സംഘം ലക്ഷ്യം വെയ്ക്കുന്നത്. ഉപയോക്താക്കളുടെ ടൈംലൈനിലേക്ക് ഇത്തരം പരസ്യങ്ങള്‍ വ്യാപകമായി ഇവര്‍ അയയ്ക്കുന്നുണ്ട്.
ഫ്‌ളിപ്കാര്‍ട്ട് ഇന്‍ര്‍ഫേസുമായി ഇവര്‍ക്ക് സാമ്യമുള്ളത് ആള്‍ക്കാരെ വേഗം വലയിലാക്കാന്‍ സഹായിക്കുന്നു.
ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവ 90 ശതമാനം ഡിസ്‌കൗണ്ട് അല്ലെങ്കില്‍ ലോക്ഡൗണ്‍ കിഴിവുകള്‍ ഒക്കെ പറഞ്ഞാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. ഫോണ്‍പേ, ഗൂഗിള്‍ പേ വഴിയാണ് ഇവര്‍ പണമിടപാട് നടത്തുന്നത്.
ഫേസ്ബുക്കില്‍ കാണുന്ന ഇത്തരം പരസ്യങ്ങള്‍ ജൂണ്‍ പകുതിയോടെയാണ് വ്യാപിക്കാന്‍ തുടങ്ങിയത്. ഇന്ത്യയിലെ ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ കൂടുതല്‍ ഓണ്‍ലൈനിനെ ആശ്രയിക്കാന്‍ തുടങ്ങിയതുമുതലാണ് കബളിപ്പിക്കലുകളും കൂടിയത്.
ഓണ്‍ലൈന്‍ വ്യാപാരത്തിനായി ആളുകള്‍ ആശ്രയിക്കുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ കീവേഡുകള്‍ ഉപയോഗിച്ചാണ് മിക്ക പരസ്യങ്ങളും പ്രത്യക്ഷപ്പെടുന്നത്. ഫ്‌ളിപ്പ് ഡീല്‍, ഫ്‌ളിപ്പ് ഷോപ്പ് എന്നീ കീവേഡുകള്‍ ഉപയോഗിച്ചാണ് ആള്‍ക്കാരെ കബളിപ്പിക്കുന്നത്. ഇത്തരത്തില്‍ 12 ഓളം പരസ്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് ടൈംലൈനിലാണ് ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഫ്‌ളിപ്കാര്‍ട്ടിന്റെ പരസ്യങ്ങളുടെ രൂപത്തിലാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. അതുപോലെ അമിതാഭ് ബച്ചന്‍, ആലിയ ഭട്ട് തുടങ്ങി നിരവധി പേരുടെ ഫ്‌ളിപ്കാര്‍ട്ട് ഡിസ്‌കൗണ്ട് വീഡിയോകളും ഇതിന്റെ കൂടെ പ്രത്യക്ഷപ്പെടുന്നു. ഇതാണ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ ചെയ്യുന്നത്.
കടപ്പാട്: ബൂംലൈവ്
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക