മുംബൈ: പരസ്പരം പഴിചാരാനും വലിച്ചു താഴ്ത്താനുമുള്ള സമയത്തിലൂടെയല്ല സമൂഹം കടന്നുപോകുന്നതെന്ന് വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ. ആളുകള്‍ പരസ്പരം മുന്‍വിധിയുണ്ടാക്കി കഠിനമായ രീതില്‍ തമ്മില്‍ വേദനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
” എല്ലാ മനുഷ്യര്‍ക്കും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ വളരെ ദുര്‍ഘടവും വെല്ലുവിളികളും നിറഞ്ഞ വര്‍ഷമാണിതെന്നാണ് ഞാന്‍ കരുതുന്നത്. ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികളില്‍ വളരെവേഗത്തില്‍ വിധിയുണ്ടാക്കി പരസ്പരം വലിച്ച് താഴെയിട്ട് വേദനിപ്പിക്കുകയാണ്. ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ക്ഷമയും സ്‌നേഹവും മനസ്സിലാക്കലും ആവശ്യമാണ്.,” അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികളില്‍ കണ്ടുവരുന്ന പരസ്പര വിദ്വേഷവും തമ്മിലടിയും മുന്‍നിര്‍ത്തിയായിരുന്ന ടാറ്റയുടെ പ്രതികരണം.
ഓണ്‍ലൈനില്‍ തന്റെ സാന്നിധ്യം പരിമിതമാണ്, എങ്കിലും സഹാനുഭൂതിയുടെയും പിന്തുണയുടെയും ഒരിടമായി ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ പരിണമിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ