കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോക്ക് താഴെ ഉപദേശവുമായി ‘സൈബര്‍ ആങ്ങളമാര്‍’. ഫിറോസ് മകളോടൊപ്പം നില്‍ക്കുന്ന ഫോട്ടോക്ക് താഴെയാണ് മോശമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഫിറോസിന്റെ മകള്‍ തട്ടമിട്ടില്ലെന്നും ഇത് ഇസ്‌ലാമിക രീതികള്‍ക്ക് എതിരാണെന്നുമാണ് കമന്റുകളില്‍ പറയുന്നത്. മുസ്‌ലിം ലീഗുകാരനായ ഫിറോസ് മാതൃകാപരമായ രീതിയില്‍ പെരുമാറണമായിരുന്നുവെന്നും കമന്റുകളില്‍ പറയുന്നു.
മോളെ നല്ല തട്ടമിട്ട് വളര്‍ത്തണം, ഇതൊക്കെ കാണുമ്പോള്‍ ഇപ്പോള്‍ ഞാനൊരു ലീഗുകാരന്‍ ആണ് എന്ന് പറയാന്‍ ലജ്ജ തോന്നുന്നു, നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് മുസ്‌ലിം ലീഗ് എന്ന സമുദായ പാര്‍ട്ടിയെ ആണ് എന്ന ഓര്‍മ വേണം, മാതൃകയാകേണ്ടവരാണ് എന്ന് ഓര്‍ക്കുന്നത് എന്നാകും, ഇസ്‌ലാമിക വേഷം പ്രോത്സാഹിപ്പിക്കണം തുടങ്ങിയവയൊക്കെയാണ് കമന്റുകള്‍.
എന്നാല്‍ അസഹിഷ്ണുതയോടെ കമന്റ് ചെയ്തവര്‍ക്ക് മറുപടിയായി ഫോട്ടോയെ അനുകൂലിച്ച് നിരവധി പേരെത്തി. ‘പുരുഷന്മാര്‍ മുട്ടോളം മാത്രമുള്ള ഡ്രസ്സ് ഇട്ട് നടന്നാല്‍ ആര്‍ക്കും പരാതിയില്ല, അണ്ടര്‍വെയറും വെളിയില്‍ കാണിച്ച് നാടുനീളെ നടന്നാല്‍ പ്രശ്നമില്ല, നിങ്ങളുടെ താടിയോ മുടിയോ ഏത് ഷേപ്പില്‍ വെട്ടിയാലും ആര്‍ക്കും ഒരു പ്രശ്നമില്ല.
ഒരു സ്ത്രീ ഒരു ഷാള്‍ ഇട്ടില്ലേല്‍ നിങ്ങള്‍ക്ക് ചൊറിച്ചില്‍, ഒരു സ്ത്രീ മുഖം മറച്ചില്ലേല്‍ നിങ്ങള്‍ക്ക് അരിശം, സത്യത്തില്‍ ഒരു സ്ത്രീയുടെ മുഖം കണ്ടാല്‍ ആത്മനിയത്രണം വിട്ടുപോകുന്ന നിന്നെയൊക്കെ മലയാള നിഘണ്ടുവിലെ ഏത് പദം ചേര്‍ത്താ വിളിക്കേണ്ടത്….’ എന്നാണ് സൈബര്‍ ആങ്ങളമാര്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയവര്‍ ചോദിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക