| Tuesday, 30th October 2018, 5:58 pm

ശബരിമല: ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു: 24 മണിക്കൂറിലേറെ തങ്ങാനാകില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശബരിമല: ശബരിമലയില്‍ തീര്‍ഥാടകര്‍ക്കായി ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. കേരള പോലീസിന്റെ www.sabarimalaq.com എന്ന വെബ്സൈറ്റിലൂടെയാണ് ബുക്കിങ് ആരംഭിച്ചത്.

ഒരു ബുക്കിങ്ങിലൂടെ പത്ത് പേര്‍ക്ക് നിലയ്ക്കല്‍, പമ്പ കെ.എസ്.ആര്‍.ടി.സി ടിക്കറ്റടക്കം തീര്‍ഥാടനസൗകര്യം ലഭിക്കും. ദര്‍ശന തീയതിയും സമയവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ശബരിമല ദര്‍ശനത്തോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്.


Read Also : ശബരിമല വിഷയത്തില്‍ കേരളസര്‍ക്കാരിന്റെ നിലപാടാണ് ശരി: ജിഗ്നേഷ് മേവാനി


തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം മുന്‍കൂട്ടി കണക്കിലെടുത്താണ് ഡിജിറ്റല്‍ ബുക്കിങ് സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ keralartc.com എന്ന സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ശബരിമലയ്ക്ക് പോകേണ്ട തിയതിയും സമയവും നല്‍കിയാല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് നിരക്ക് ഓണ്‍ലൈനായി അടയ്ക്കാം. ടിക്കറ്റ് പ്രിന്റ്ഔട്ടുമായി വേണം നിലയ്ക്കലില്‍ എത്താന്‍.

അതേസമയം, സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തീര്‍ഥാടകരെ പമ്പയില്‍ തങ്ങാന്‍ അനുവദിക്കില്ല. പരമാവധി 48 മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ തിരിച്ചെത്തണം. തീര്‍ഥാടകരുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കുകയുള്ളു

We use cookies to give you the best possible experience. Learn more