രാമചന്ദ്ര ബോസ് & കോയുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു
Film News
രാമചന്ദ്ര ബോസ് & കോയുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd August 2023, 4:09 pm

നിവിന്‍ പോളി- ഹനീഫ് അദേനി ചിത്രം ‘രാമചന്ദ്ര ബോസ് & കോ’ ഓണം റിലീസായി തിയേറ്ററുകളില്‍ എത്തുകയാണ്. ആഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതാണ് ട്രെയ്‌ലര്‍. ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. യു.എ.ഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മിക്കുന്നത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്‍, എഡിറ്റിങ് – നിഷാദ് യൂസഫ്, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് – സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രവീണ്‍ പ്രകാശന്‍, നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് – സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ – റഹീം പി.എം. .കെ, മേക്കപ്പ് ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം – മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ – ഷോബി പോള്‍രാജ്, ആക്ഷന്‍ – ഫീനിക്‌സ് പ്രഭു, ജി. മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് – ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖില്‍ യശോധരന്‍, വി.എഫ്.എക്‌സ് – പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ് – ബബിന്‍ ബാബു, സ്റ്റില്‍സ് – അരുണ്‍ കിരണം, പ്രശാന്ത് കെ. പ്രസാദ്, പോസ്റ്റര്‍ ഡിസൈന്‍ – ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിങ് – ബിനു ബ്രിംഗ് ഫോര്‍ത്ത്, പി.ആര്‍.ഒ. – ശബരി.

Content Highlight: Online booking of Ramachandra Bose & Co has started