ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ആറ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും മുതിര്‍ന്ന നേതാവുമായ സോണിയാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം, 500 രൂപക്ക് ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയവയാണ് വാഗ്ദാനങ്ങള്‍.
സി.ഡബ്ല്യു.സിയുടെ ഭാഗമായി ഹൈദരാബാദിലെ തുക്കുഗുഡയില്‍ നടന്ന പൊതു റാലിയില്‍ സംസാരിക്കവെയാണ് സോണിയയുടെ പ്രഖ്യാപനം.
‘ഈ മഹത്തായ സംസ്ഥാനത്തിന്റെ പിറവിയുടെ ഭാഗമാകാന്‍ എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും അവസരം ലഭിച്ചു. ഇപ്പോള്‍ അതിനെ ഒരു പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മഹാലക്ഷ്മി സ്‌കീമിനു കീഴില്‍ തെലങ്കാനയിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപവെച്ച് സാമ്പത്തിക സഹായം നല്‍കും. 500 രൂപയ്ക്ക് പാചകവാതക സിലിന്‍ഡര്‍, സംസ്ഥാനത്തെ ടി.എസ്.ആര്‍.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, കര്‍ഷകര്‍ക്കും പാട്ട കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 15,000 രൂപ, കര്‍ഷകത്തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ, നെല്‍കൃഷിക്ക് 500 രൂപ ബോണസ് എന്നിവ ഉറപ്പുവരുത്തും,’ സോണിയ ഗാന്ധി പറഞ്ഞു.
സംസ്ഥാനത്തെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി, പ്രായമായവര്‍ക്ക് പ്രതിമാസം 4000 രൂപ പെന്‍ഷന്‍, പത്ത് ലക്ഷത്തിന്റെ രാജീവ് ആരോഗ്യശ്രീ ഇന്‍ഷുറന്‍സ് പരിരക്ഷ, അഞ്ച് ലക്ഷം രൂപയുടെ വിദ്യാ ഭറോസ കാര്‍ഡ്, എല്ലാ മണ്ഡലത്തിലും തെലങ്കാന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുടങ്ങിയവയും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുണ്ട്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സംഭവിച്ചത് പോലെയൊരു വിജയം തെലങ്കാനയിലും ആവര്‍ത്തിക്കമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷമവസാനമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്.
Content Highlight: Congress has announced six promises that will be implemented if it comes to power in Telangana