പൂനെ: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തി. പുനെയിലെ ലോണി കല്‍ബോറിലാണ് സംഭവം. 22 കാരനായ പ്രതി മാല്‍ഹരി മന്സോദെയെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. തമിഴ്നാട് സ്വദേശികളായ മാതാപിതാക്കള്‍ ലോണി കാല്ഭോറിനടുത്ത് ഉറങ്ങിക്കിടക്കവേയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതി കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സി.സി ടിവിയില്‍ കണ്ടെത്തിയിരുന്നു. ഇത് പ്രതിയെ പിടിക്കാന്‍ പൊലീസിന് സഹായകമായി.
വെള്ളിയാഴ്ചയാണ് സമീപപ്രദേശത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്. വൈദ്യപരിശോധനയില്‍ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തല നിലത്തിടിച്ചാണ് കൊല്ലപ്പെട്ടതെന്നും തെളിഞ്ഞു.
ചോദ്യം ചെയ്യലില്‍, കുഞ്ഞിനെ പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു
തമിഴ്നാട്ടില്‍നിന്ന് കൂലിപ്പണിക്ക് പൂനെയില്‍ എത്തിയവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.
WATCH THIS VIDEO: